'മണിക്കൂറിന് 2000, കസ്റ്റമറെ കാത്ത് കന്നഡ, മണിപ്പൂരി സുന്ദരികള്‍', അനാശാസ്യ കേന്ദ്രം അടിപ്പിച്ച് പൊലീസ്

മാഹി: അടുത്തിടെയായി സംസ്ഥാനത്ത് തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ അനാശ്യാസ കേന്ദ്രങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയൂര്‍വേദത്തെ കൂട്ടുപിടിച്ചാണ് ഇത്തരം തിരുമ്മല്‍ കേന്ദ്രങ്ങള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴിതാ മാഹിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത അത്തരത്തിലുള്ളതാണ്. ആയൂര്‍വേദ തിരുമ്മലിന്റെ മറവില്‍ മാഹിയില്‍ പ്രവര്‍ത്തിച്ച ആയൂര്‍വേദിക്ക് സെന്റര്‍ മാഹി പൊലീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ആയൂര്‍ ആയൂര്‍വേദിക് സെന്ററാണ് പൊലീസ് അടച്ചുപൂട്ടിയത്.

തിരുമ്മല്‍ കേന്ദ്രത്തിലേക്ക്
സംഭവത്തെ തുടര്‍ന്ന് ഉടമ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഫോണ്‍ വഴിയാണ് തിരുമ്മല്‍ കേന്ദ്രത്തിലേക്ക് ആളുകള്‍ എത്തിയിരുന്നത്. ഫോണ്‍ വഴി ബന്ധപ്പെടുന്നവരോട് കൃത്യമായ സ്ഥലം ഏതാണെന്നെന്നും പറയില്ല.

മാഹി പള്ളിക്ക് സമീപം
കസ്റ്റമറോട് ആദ്യം മാഹി പള്ളിക്ക് സമീപം എത്താനാണ് ആവശ്യപ്പെടുക. അവിടെ കസ്റ്റമര്‍ എത്തി വീണ്ടും ബന്ധപ്പെട്ടാല്‍ ഒരു ഏജന്റ് വന്ന് ഒരാള്‍ കൃത്യമായ സ്ഥലത്തേക്ക് എത്തിക്കും. കേരളത്തിന് പുറമെ കര്‍ണാടക, മണിപ്പൂര്‍, ബംഗാള്‍, അസം എന്നിവിടങ്ങളിലെ പെണ്‍കുട്ടികളാണ് ഇവിടെ കൂടുതലായും ഉണ്ടാകുക.

നിരവധി ഇടപാടുകാർ
കേരളത്തില്‍ അടക്കം ഇതുപോലെ നിരവധി തിരുമ്മല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നൊക്കെ പെണ്‍കുട്ടികള്‍ മാറി മാറി ഇവിടേക്ക് എത്തും. അതുപോലെ തന്നെ ഇവിടെ നിന്ന് പെണ്‍കുട്ടികള്‍ മറ്റ് സ്ഥലങ്ങളിലേക്കും പോകും. പൊലീസ് കസ്റ്റഡിയിലുള്ള നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഇപ്പോള്‍ നിരവധി ഇടപാടുകാരാണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.

തിരുമ്മല്‍ കേന്ദ്രം
പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അടുത്തകാലത്താണ് മാഹിയില്‍ ഈ തിരുമ്മല്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതോടെയാണ് വന്‍ സംഘം പൊലീസ് കെണിയിലാകുന്നത്. പൊലീസ് ഷാഡോ വര്‍ക്ക് നടത്തിയാണ് ഇവരെ പിടികൂടി സ്ഥാപനം അടപ്പിച്ചത്.

കര്‍ശന നടപടി
മാഹിയിലെ തന്നെ മറ്റ് ചില ലോഡ്ജുകളിലും ഇത്തരം അനാശാശ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. കേരളത്തില്‍ അടുത്തിടെയായി ഇത്തരം ഒരുപാട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോഴിക്കോടും കാസര്‍കോടും ചില അനാശാസ്യ കേന്ദ്രങ്ങള്‍ പൊലീസ് അടപ്പിച്ചിരുന്നു.












Click it and Unblock the Notifications