മാഹി ഇനി പഴയ മയ്യഴിയല്ല: വൻ വികസന പ്രവർത്തനങ്ങൾക്ക് മാസ്റ്റർ പ്ളാൻ തയ്യാറായി
മയ്യഴി: കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ വികസന മുരടിപ്പ് മാറ്റുന്നതിനായി സമഗ്രമായ പദ്ധതികൾ വരുന്നു. വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വിദഗദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഒൻപത് ചതുരശ്ര കിമി വിസ്തീർണ്ണവും 45,000 ജനസംഖ്യയുമുള്ള മാഹിയെ റസിഡൻസ്, കമേഷ്യൽ, ഇൻഡസ്ട്രിയൽ എന്നിങ്ങനെ വിവിധ മേഖലകളായി തരംതിരിക്കും, ജനങ്ങളിൽനിന്ന് ഭൂവികസന നികുതിയും ഈടാക്കും. യഥേഷ്ടം സ്ഥലമുള്ള പുതുച്ചേരി,, യാനം, കാരിക്കാൽ മേഖലകളിൽ ഇതിനകം മാസ്റ്റർപ്ലാൻ നടപ്പാക്കിയിട്ടുണ്ട് . രാജ്യത്ത് ഏറ്റവും കൂടിയ ജനസംഖ്യയുള്ള ചെറിയ നഗര പ്രദേശമാണ് മാഹി.
ഇത്തരത്തിൽ മേഖലകളായി തിരിക്കാൻ ജനങ്ങൾ ഇടതിങ്ങിതാമസിക്കുന്ന ഇവിടെ സാദ്ധ്യമല്ല . നിലവിലെ ഭൂമിയുടെ കിടപ്പ് സംബന്ധിച്ച ഭൂപടം ഇതിനകം തയ്യാറായിട്ടുണ്ട് . ജനങ്ങളിൽ നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞിരുന്നു . ലക്ഷങ്ങൾ ചിലവഴിച്ച് സ്വകാര്യ ഏജൻസിയെ ഉപയോഗപ്പെടുത്തിയാ സർവെ നടത്തിയത് അതിനിടെ പലരും കൈയ്യേറിയ സർക്കാർ സ്ഥലങ്ങൾ മുഴുവൻ പിടിച്ചെടുക്കാൻ റവന്യൂ അധികൃതർ നടപടി തുടങ്ങി . അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റ ഭൂമികൾ തിരിച്ചുപിടിക്കും . നേരത്തെ ഉണ്ടായിരുന്ന ഇടവഴികൾ, ഓവുചാലുകൾ, പുറം പോക്ക് ഭൂമി എന്നിവ പലരും വെട്ടിപ്പിടിച്ചിട്ടുണ്ട്.

അവയും തിരിച്ചുപിടിക്കും . മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതോടെ കോടികളുടെ കേന്ദ്രഗ്രാന്റും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ മാഹിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഇത്രയും കാലമായിട്ടും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന പരാതി വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്. മാഹിയുടെ പ്രധാന ഭാഗമായ മാഹി പാലം തകർന്നു കൊണ്ടിരിക്കുകയാണ്.ബലക്ഷയം നേരിടുന്ന മാഹി പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ ഉടനെ നടത്തുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ.പറഞ്ഞു. കെ.ആർ.എം.യു. മാഹി - തലശ്ശേരി മേഖലാ മാധ്യമ പ്രവർത്തക കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് ദേശീയപാതാ വിഭാഗം കോഴിക്കോട്ടെ ചീഫ് എഞ്ചിനിയർ പാലം പരിശോധിച്ച ശേഷം അടിയന്തര അറ്റകുറ്റപ്പണി നിർദ്ദേശിച്ച് കേന്ദ്ര ദേശീയപാതാ വിഭാഗത്തിന് റിപ്പോർട്ട് നൽകിയെങ്കിലും ആറ് മാസമായിട്ടും അറ്റകുറ്റപ്പണി നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് എം.എൽ.എ അധികൃതരുമായി ചർച്ച നടത്തിയത്. എൻ.എ ച്ച്.അതോറിറ്റി കോഴിക്കോട്ടെ പ്രൊജക്ട് ഡയറക്ടർ നിർമ്മൽകുമാറുമായി നടത്തിയ ചർച്ചയിലാണ് അറ്റകുറ്റപ്പണി സംബന്ധിച്ച് ഉറപ്പ് ലഭിച്ചത്. നിലവിലുള്ള പഴയപാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാരിന് അനുകൂലമായ നിലപാടാണെന്നും എം.എൽ.എ. വ്യക്തമാക്കി.
മയ്യഴിയുടെ സമഗ്രമായ വികസനത്തിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ വേണ്ട ശക്തമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ. പറഞ്ഞു. ചടങ്ങിൽ പ്രസിഡൻ്റ് ആൻ്റണി റോമി അധ്യക്ഷത വഹിച്ചു. ചരിത്രത്തിലാദ്യമായി എൻഡിഎയ്ക്കു കൂടി പങ്കാളിത്തമുള്ള രംഗസ്വാമി സർക്കാരാണ് പുതുച്ചേരി ഭരിക്കുന്നത്. ഈ രാഷ്ട്രീയ ആനുകൂല്യം മുതലാക്കി മയ്യഴിയിലേക്ക് പരമാവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ ബിജെപിയും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications