അമൃതാനന്ദ മയിക്ക് കണ്ണൂരില്‍ വന്‍വരവേല്‍പ്പ്; മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ അനുസരിക്കുന്നതിനൊപ്പം പ്രകൃതി നിയമങ്ങളും നാം പഠിക്കണമെന്ന് അമൃതാനന്ദമയി
കണ്ണൂര്‍: വിശ്വ സ്നേഹത്തിന്റെ സന്ദേശമുണര്‍ത്തി മാതാ അമൃതാനന്ദമയി കണ്ണൂരില്‍. പാണപ്രതിഷ്ഠ നടത്തിയ പനങ്കാവ് ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുക്കാനാണ് അമ്മ കണ്ണൂരില്‍ എത്തിയിരിക്കുന്നത്. അമിത വേഗതയുള്ള കാലഘട്ടത്തില്‍ മനുഷ്യന് കോപവും ആത്മവിശ്വാസമില്ലായ്മയും വര്‍ദ്ധിക്കുന്നുവെന്നും മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ അനുസരിക്കുന്നതിനൊപ്പം പ്രകൃതി നിയമങ്ങളും നാം പഠിക്കണമെന്നും മാതാ അമൃതാനന്ദമയീദേവി പറഞ്ഞു.
ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് രാഹുല്‍ ഗാന്ധി... 7 സീറ്റും നേടാന്‍ നിര്‍ദേശം
ഞാറാഴ്ച വൈകുന്നേരം കണ്ണൂരിലെത്തിയ അമ്മയെ സ്വാമി അമൃതകൃപാനന്ദപുരിയുടെ നേതൃത്വത്തില്‍ ബ്രഹ്മസ്ഥാന ക്ഷേത്ര ഭക്തരും ആശ്രമവാസികളും ചേര്‍ന്ന് പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. ഇന്നും നാളെയും രാവിലെ 5.30 മുതല്‍ ധ്യാനവും രാവിലെ ആറു മുതല്‍ ലളിതാസഹസ്രനാമര്ച്ചനയുമുണ്ടാകും. രാവിലെ 10.30 മുതല്‍ അനുഗ്രഹ പ്രഭാഷണവും, ഭക്തിഗാനസുധ, അമൃത യോഗധ്യാനം തുടര്‍ന്ന് മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.

ദര്‍ശനത്തിനായി ഭക്തര്‍ക്ക് ടോക്കണ്‍ നല്‍കും. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം ദര്‍ശനം നല്കുന്ന രീതിയിലാണ് ടോക്കണ്‍ ക്രമീകരിച്ചിരിക്കുന്നത്. അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്കുന്ന മുഴുവന്‍ സമയവും ആശ്രമത്തില്‍ അന്നദാനം നടക്കും. ഇരുപതിനായിരം പേരെ ഉള്‍കൊള്ളുന്ന പ്രൗഡ ഗംഭീരമായ വേദി ആണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത് പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി രണ്ടായിരത്തോളം വളന്റിയര്‍മാരും ഉണ്ട്. സ്വാമി അമൃതാനന്ദപുരി, സ്വാമി രാമകൃഷ്ണനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരിയും മറ്റ് ശിഷ്യന്മാരും അമ്മയുടെ ഒപ്പം ആശ്രമത്തില്‍ എത്തിട്ടുണ്ട്.
അമ്മയുടെ ദര്‍ശനം പ്രമാണിച്ച് ആശ്രമത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സി.ആര്.പി.എഫിന് പുറമെ വന്‍ പോലീസ് സേനയും ആശ്രമത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അമ്മയുടെ ദര്‍ശനത്തിനായി കണ്ണൂരിന്റെ പലയിടങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും വന്‍ ഭക്തജന തിരക്കാണ് ആശ്രമത്തില്‍ അനുഭവപ്പെടുന്നത്. കണ്ണൂരിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം പാലക്കാട് ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷികത്തില്‍ പങ്കെടുക്കാനായി അമ്മ യാത്ര തിരിക്കും....
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications