കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ‍ൃതാനന്ദ മയിക്ക് കണ്ണൂരില്‍ വന്‍വരവേല്‍പ്പ്; മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ അനുസരിക്കുന്നതിനൊപ്പം പ്രകൃതി നിയമങ്ങളും നാം പഠിക്കണമെന്ന് അമൃതാനന്ദമയി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വിശ്വ സ്‌നേഹത്തിന്റെ സന്ദേശമുണര്‍ത്തി മാതാ അമൃതാനന്ദമയി കണ്ണൂരില്‍. പാണപ്രതിഷ്ഠ നടത്തിയ പനങ്കാവ് ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുക്കാനാണ് അമ്മ കണ്ണൂരില്‍ എത്തിയിരിക്കുന്നത്. അമിത വേഗതയുള്ള കാലഘട്ടത്തില്‍ മനുഷ്യന് കോപവും ആത്മവിശ്വാസമില്ലായ്മയും വര്‍ദ്ധിക്കുന്നുവെന്നും മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ അനുസരിക്കുന്നതിനൊപ്പം പ്രകൃതി നിയമങ്ങളും നാം പഠിക്കണമെന്നും മാതാ അമൃതാനന്ദമയീദേവി പറഞ്ഞു.

ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് രാഹുല്‍ ഗാന്ധി... 7 സീറ്റും നേടാന്‍ നിര്‍ദേശം

ഞാറാഴ്ച വൈകുന്നേരം കണ്ണൂരിലെത്തിയ അമ്മയെ സ്വാമി അമൃതകൃപാനന്ദപുരിയുടെ നേതൃത്വത്തില്‍ ബ്രഹ്മസ്ഥാന ക്ഷേത്ര ഭക്തരും ആശ്രമവാസികളും ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. ഇന്നും നാളെയും രാവിലെ 5.30 മുതല്‍ ധ്യാനവും രാവിലെ ആറു മുതല്‍ ലളിതാസഹസ്രനാമര്‍ച്ചനയുമുണ്ടാകും. രാവിലെ 10.30 മുതല്‍ അനുഗ്രഹ പ്രഭാഷണവും, ഭക്തിഗാനസുധ, അമൃത യോഗധ്യാനം തുടര്‍ന്ന് മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.

Amruthanandamayi

ദര്‍ശനത്തിനായി ഭക്തര്‍ക്ക് ടോക്കണ്‍ നല്‍കും. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം ദര്‍ശനം നല്‍കുന്ന രീതിയിലാണ് ടോക്കണ്‍ ക്രമീകരിച്ചിരിക്കുന്നത്. അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന മുഴുവന്‍ സമയവും ആശ്രമത്തില്‍ അന്നദാനം നടക്കും. ഇരുപതിനായിരം പേരെ ഉള്‍കൊള്ളുന്ന പ്രൗഡ ഗംഭീരമായ വേദി ആണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത് പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി രണ്ടായിരത്തോളം വളന്റിയര്‍മാരും ഉണ്ട്. സ്വാമി അമൃതാനന്ദപുരി, സ്വാമി രാമകൃഷ്ണനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരിയും മറ്റ് ശിഷ്യന്‍മാരും അമ്മയുടെ ഒപ്പം ആശ്രമത്തില്‍ എത്തിട്ടുണ്ട്.

അമ്മയുടെ ദര്‍ശനം പ്രമാണിച്ച് ആശ്രമത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സി.ആര്‍.പി.എഫിന് പുറമെ വന്‍ പോലീസ് സേനയും ആശ്രമത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അമ്മയുടെ ദര്‍ശനത്തിനായി കണ്ണൂരിന്റെ പലയിടങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും വന്‍ ഭക്തജന തിരക്കാണ് ആശ്രമത്തില്‍ അനുഭവപ്പെടുന്നത്. കണ്ണൂരിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം പാലക്കാട് ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷികത്തില്‍ പങ്കെടുക്കാനായി അമ്മ യാത്ര തിരിക്കും....

English summary
Matha Amrithananthamayi in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X