Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഐടിയു സമരം ചെയ്ത് പൂട്ടിച്ച കട തുറക്കാൻ ധാരണ, കടയ്ക്ക് മുന്നിലെ സമരപ്പന്തൽ പൊളിക്കും

കണ്ണൂര്‍: സിഐടിയു സമരം ചെയ്ത് പൂട്ടിച്ച കണ്ണൂര്‍ മാതമംഗലത്തെ കട നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായി. കടയുടമ റാബിയു, സിഐടിയു നേതാക്കള്‍, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കടയിലേക്ക് വരുന്ന വലിയ വാഹനങ്ങളില്‍ നിന്നുളള സാധനങ്ങള്‍ സിഐടിയുക്കാര്‍ക്ക് ഇറക്കാം. കടയില്‍ നിന്നുളള സാധനങ്ങള്‍ കടയുടമയ്ക്കും കയറ്റാം എന്നാണ് ധാരണയായിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ക്കാണ് മാതമംഗലത്തെ എസ്ആര്‍ അസോസിയേറ്റ് എന്ന ഹാര്‍ഡ്വെയര്‍ ഷോപ്പ് പൂട്ടിക്കിടക്കുന്നത്. ലോഡ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കുന്നത് സിഐടിയുക്കാര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തൊഴില്‍ നിഷേധം ആരോപിച്ച് സിഐടിയുക്കാര്‍ കടയ്ക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്യുകയാണ്. ഈ സമരപ്പന്തല്‍ പൊളിച്ച് നീക്കാനും ഊര് വിലക്ക് പിന്‍വലിക്കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

rr

ഇതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച കുറിപ്പ് വായിക്കാം: '' കണ്ണൂർ മാതമംഗലത്തുള്ള എസ്. ആർ. അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒത്തുതീർപ്പായി.സ്ഥാപനം 22/02/2022 തീയതി മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.

ഒത്തു തീർപ്പു വ്യവസ്ഥകൾ ഇനി പറയുന്നു
1. കണ്ണൂർ മാതമംഗലത്ത് പ്രവർത്തിക്കുന്ന എസ്. ആർ. അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലേക്ക് ലോറിയിൽ വരുന്ന എല്ലാ സാധനങ്ങളും പൂളിലുള്ള തൊഴിലാളികൾ ഇറക്കുവാൻ ഇരുകൂട്ടരും സമ്മതിച്ചു.
2. സ്ഥാപനത്തിൽ നിന്നും കയറ്റുന്ന എല്ലാ സാധനങ്ങളും സ്ഥാപനത്തിലെ 26 എ കാർഡ് ഉള്ള തൊഴിലാളികൾ ചെയ്യുവാനും ഇരുകൂട്ടരും സമ്മതിച്ചു.
3. ഈ വിഷയവുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിച്ചു. സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും തൊഴിലാളി യൂണിയന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.

ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ

വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇരുകൂട്ടരുമായും ചർച്ച നടത്താൻ ലേബർ കമ്മീഷണർ ശ്രീമതി എസ് ചിത്ര ഐ എ എസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ചർച്ചയോട് സഹകരിച്ച മാനേജ്‌മെന്റിനോടും തൊഴിലാളി യൂണിയനോടും നന്ദി അറിയിക്കുന്നു . ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിച്ച് സംസ്ഥാനത്തെ തൊഴിലന്തരീക്ഷം തകർന്നുവെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് തർക്ക പരിഹാരം''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+