മാതമംഗലത്തെ ഞെട്ടിച്ച കവര്‍ച്ച: പ്രതികളില്‍ രണ്ടു പേര് പിടിയില്‍, പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
പയ്യന്നൂര്‍: മാതമംഗലം പാണപ്പുഴ റോഡിലെ മാത്ത് വയലില്‍ നടന്നവന് കവര്‍ച്ചാ കേസിലെ പ്രതികള്‍ പിടിയില്‍. മാത്ത് വയലിലെ റിട്ട: എസ്.ബി.ഐ ഉദ്യോഗസ്ഥന് ജയപ്രസാദ് - ദിപ ദമ്പതികളുടെ വീട് കുത്തി തുറന്ന് 23 പവനോളം സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും കവര്‍ച്ച ചെയ്ത സംഭവത്തിലെ പ്രതികളാണ് പിടിയിലായത്.
പാലക്കാട് സ്വദേശിയും കാസര്‍കോട് താമസക്കാരനുമായ കുപ്രസിദ്ധ മോഷ്ടാവും തൊണ്ടിമുതല്‍ വില്ക്കാന് സഹായിച്ചയാളുമാണ് കാസര്‍കോട് നിന്നും പയ്യന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്. മോഷണത്തിലെ കൂട്ടാളിയെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

കഴിഞ്ഞ ജൂണ്‍ 19 ന് പുലര്‍ച്ചെ മുന്നോടെയായിരുന്നു വീട് കുത്തി തുറന്ന് കവര്‍ച്ച നടന്നത്. ജയപ്രസാദിന്റെ ഭാര്യ ദീപ ആയുര്‍വേദ ചികിത്സയ്ക്കായി തളിപറമ്പിന് സമീപത്തെ ആശുപത്രിയിലായിരുന്നതിനാല്‍ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. കവര്‍ച്ചക്കാര്‍ വീട്ടിന്റെ സിറ്റൗട്ടിലെ ലൈറ്റ് തകര്‍ത്ത ശേഷം മുന്‍വശത്തെ കതക് കുത്തി തുറന്നാണ് അകത്ത് കടന്ന് അലമാരകള്‍ കുത്തി തുറന്നത്. അലമാരയില്‍ ഉണ്ടായിരുന്ന ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു.
വീടിന്റെ വാതില്‍ പൊളിക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ സംഭവ സ്ഥലത്തു നിന്നും പൊലിസ് കണ്ടെടുത്തിരുന്നു. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തി വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലിസ് കേസെടുത്തതിനു ശേഷം പയ്യന്നൂര്‍ ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണമാരംഭിച്ചിരുന്നു. പ്രമാദമായ പരിയാരം കവര്‍ച്ചാ ക്കേസ് അന്വേഷിച്ച സംഘത്തിലെ ചിലരെയും അന്വേഷണ സംഘത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
മുന്നൂറോളം സി.സി.ടി.വികളുടെ പരിശോധനകളിലൂടെ മോഷ്ടാവ് ടോര്‍ച്ചുമായി. വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചു. കൂടാതെ ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടു പേരാണ് കവര്‍ച്ച നടത്തിയതെന്നും കണ്ടെത്തി. പിന്നീട് ഈ സി.സി.ടി.വി ദൃശ്യങ്ങളുടെ ചുവടു പിടിച്ചാണ് അന്വേഷണം മുന്നേറിയത്.
40 ദിവസത്തോളം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് അന്വേഷണ സംഘം കവര്ച്ചക്കാരിലെത്തിയത്. മാതമംഗലത്തെ കവര്‍ച്ച നടത്താനായി മോഷ്ടാക്കളെത്തിയത്. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും മോഷ്ടിച്ച ബൈക്കിലാണെത്തിയത്.
ബൈക്കിന്റെ യഥാര്‍ത്ഥ നമ്പര്‍ മാറ്റി മറ്റൊരു നമ്പര്‍ പതിപ്പിച്ചെത്തിയ സംഘം ആദ്യം കുറ്റൂരിലെ ഒരു വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായി. മാതമംഗലത്തെ കവര്‍ച്ചയ്ക്ക് ശേഷം പാണപ്പുഴ -ചുടല വഴിയുള്ള യാത്രയ്ക്കിടെയില്‍ നിര്‍മ്മല ഐ.ടി.സിക്ക് സമീപത്തെ മറ്റൊരു വീട്ടിലും കവര്‍ച്ചയ്ക്കായി ശ്രമിച്ചതായും സൂചനയുണ്ട്.
എന്നാല്‍ ഈ വീട്ടില്‍ നിന്ന് റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ മാത്രം നഷ്ടപ്പെട്ടതിനാല്‍ പരാതി നല്‍കിയിരുന്നില്ല. കാസര്‍കോട് ജില്ല കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീകണ്ഠാപുരത്ത് നടന്ന കവര്‍ച്ചയുടെ പിന്നിലും ഈ സംഘമാണോയെന്നും അന്വേഷണം നടത്തിവരുന്നുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications