കെകെ ശൈലജയ്ക്ക് മട്ടന്നൂരിൽ മിന്നും ജയം; 61,035 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം
കണ്ണൂർ; മട്ടന്നൂർ മണ്ഡലത്തിൽ ചരിത്ര വിജയം നേടി ആരോഗ്യമന്ത്രി കെകെ ശൈലജ. 61,035 വോട്ടുകൾക്കാണ് ശൈലജ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തിയെയാണ് ശൈലജ പരാജയപ്പെടുത്തിയത്.ടെ വിജയം. കഴിഞ്ഞ തവണ 43,381 വോട്ടിനായിരുന്നു ഇപി ജയരാജൻ മണ്ഡലത്തിൽ വിജയിച്ചത്.
Recommended Video


സിപിഎമ്മിന്റെ കോട്ടയായ മട്ടന്നൂരിൽ രണ്ട് ടേം പൂർത്തിയാക്കിയ ഇപി ജയരാജൻ മാറി നിന്നതോടെയാണ് കെകെ ശൈലജ ഇക്കുറി മത്സരിക്കാൻ എത്തിയത്. 2016ൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നുമായിരുന്നു കെകെ. ശൈലജ വിജയിച്ചത്.എന്നാൽ ഇടതുമുന്നണിയിലേക്ക് പുതുതായി വന്ന എൽജെഡിക്ക് ശൈലജയുടെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പ് വിട്ടുകൊടുക്കേണ്ടി വരുമെന്നതിനാലായിരുന്നു ശൈലജയ്ക്കായി പുതിയ മണ്ഡലം തേടേണ്ടി വന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം
ഇടത് കോട്ടയിൽ ശൈലജയെ പോലൊരു നേതാവിനെ ഇറക്കിയാൽ മണ്ഡലത്തിൽ ഇക്കുറി വിജയം റെക്കോഡ് ഭൂരിപക്ഷം നേടാനാകുമെന്ന വിലയിരുത്തൽ സിപിഎമ്മിനുണഅടായിരുന്നു. നിപ്പ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രശംസ പിടിച്ചുപറ്റിയ നേതാവിലൂടെ പാർട്ടി പ്രതീക്ഷ കാക്കുകയും ചെയ്തു.
മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിൽ ഉൾപ്പെട്ട ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലേങ്കരി പഞ്ചായത്തുകള്‍ക്ക് പുറമെ തളിപ്പറമ്പ് താലൂക്കിലെ പടിയൂർ,കല്യാട് പഞ്ചായത്തുകളും ചേര്‍ന്നതാണ് മട്ടന്നൂര്‍ മണ്ഡലം. ഇടതുപക്ഷം എതിരാളികള്‍ ഇല്ലാതെ ഭരിക്കുന്ന നഗരസഭയാണ് മട്ടന്നൂര്‍. ആകെ 177911 വോട്ടർമാരാണ് മണ്ഡലത്തില്‍ ഉള്ളത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications