Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ ആക്രമണത്തില്‍ മട്ടന്നൂരിന് നഷ്ടമായത് 3 ജീവനുകള്‍, ദുരന്തത്തില്‍ നടുങ്ങി വിമാനത്താവള നഗരം

കണ്ണൂര്‍: നാടെങ്ങും വ്രതാചരണവും പ്രാര്‍ത്ഥനകളുുമായി കഴിയുന്ന വിശുദ്ധറമദാന്‍ മാസത്തിലെത്തിയ ദുരന്തത്തില്‍ മട്ടന്നൂരിന് നഷ്ടമായത് മൂന്നുവിലയേറിയ ജീവനുകള്‍. ഇതില്‍ രണ്ടുവയസുകാരിയായ ഒരുകുരുന്നിന്റെ ജീവന്‍ കൂടിയുണ്ടെന്നതാണ് ദുരന്തവ്യാപ്തി വര്‍ധിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്്ടമായത്.

കംപാര്‍ട്ട്‌മെന്റില്‍ തീ ആളിപ ടര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം അതിവേഗം കുതിച്ചുപായുന്ന ട്രെയിനില്‍ നിന്നും സഹോദരി പുത്രി സഹലയെയും കൊണ്ടു പുറത്തേക്ക് ചാ പുറത്തേക്ക് ചാടിയ റഹ്‌മത്തും മട്ടന്നൂരിലെ ഉണക്കുമത്‌സ്യവ്യാപാരിയായ നൗഫിക്ക് എന്നിവര്‍ക്കാണ് ട്രാക്കില്‍ തലയിടിച്ചുവീണു ജീവന്‍ നഷ്ടമായത്.

MATTANNUR

ഏപ്രില്‍ രണ്ടിന് രാത്രി പത്തുമണിയോടെ എലത്തൂരില്‍ കടലുണ്ടി പാലത്തിന്മുകളിലൂടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് കടന്നു പോവുകയായിരുന്ന ട്രെയിനില്‍ നടന്ന തീവയ്പ്പില്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശികളുടെ മരണം കണ്ണൂരിനെ നടുക്കി.മട്ടന്നൂര്‍ നഗരസഭയിലെ പാലോട്ടുപളളി സ്വദേശികളായ സ്ത്രീയും കുഞ്ഞും കൊടോളിപ്രത്തെ ഉണക്കുമത്‌സ്യവ്യാപാരിയുമായി അതിദാരുണമായി മരിച്ചത്.

ആലപ്പുഴ-കണ്ണൂര്‍ എക്‌സ് പ്രസില്‍ അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ചു തീവെച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയതിനാല്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നു പേര്‍ മട്ടന്നൂര്‍ നഗരസഭയിലെ പാലോട്ടുപളളി സ്വദേശികളാണെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മട്ടന്നൂര്‍ നഗരസഭയ്ക്കടുത്തെ ഇരിട്ടി റോഡിലെ ടൗണായ പാലോട്ടുപളളി സ്വദേശികളായ റഹ്‌മത്ത്, സഹോദരിയുടെ മകള്‍ രണ്ടുവയസുകാരി സഹല, മട്ടന്നൂര്‍ കൊടോളി പ്രം വരുവക്കുണ്ട് സ്വദേശിയും ഉണക്ക മത്‌സ്യവ്യാപാരിയുമായ നൗഫിക്ക് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ എലത്തൂരിനടുത്ത് ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയിരുന്നു. ബി വണ്‍ കോച്ചില്‍ യാത്ര ചെയ്തവര്‍ക്കെതിരെയാണ് അക്രമമുണ്ടായത്. സംഭവത്തില്‍ എട്ടു പേര്‍ക്കാണ് ചുവപ്പ് ടീഷര്‍ട്ടിട്ട താടിവെച്ച മധ്യവയസ്‌ക്കന്‍കുപ്പിയില്‍ കരുതിയ പെട്രോള്‍ തളിച്ചു തീവയ്പ്പു നടത്തിയത്.

ബി 2വില്‍ നിന്നും ബി വണ്ണിലേക്ക് വന്ന അഞ്ജാതാനാണ് അപ്രതീക്ഷിതമായി അക്രമം നടത്തിയത്. തീ ആളിപ്പടര്‍ന്നയുടന്‍ യാത്രക്കാര്‍ രക്ഷപ്പെടുന്നതിനിടെയാണ്
കതിരൂര്‍ പൊയ്യില്‍ ഹൗസില്‍ അനില്‍കുമാര്‍ (50), ഭാര്യ സജിഷ (47), മകന്‍ അദ്വെത് (21), മണ്ണൂത്തി മാനാട്ടില്‍ വീട്ടില്‍ അശ്വതി (29), തളിപ്പറമ്പില്‍ നീലിമ ഹൗസില്‍ റൂബി (52) എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), തൃശൂര്‍ സ്വദേശി പ്രിന്‍സ് (35), കണ്ണൂര്‍ സ്വദേശി പ്രകാശന്‍ (34) എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ്. കൊയിലാണ ടി ആശുപത്രിയിലും ഒരാള്‍ ചികിത്സയിലുണ്ട്.

അന്‍പതു ശതമാനം പൊളളലേറ്റ കതിരൂര്‍ സ്വദേശി അനില്‍കുമാറിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പട്ടുവം നീലിമ വീട്ടിലെ റൂബിന്‍(52) കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്‌സയിലാാണ്. ഡോ. എം.ദീപ പ്രകാശിന്റെ ഭാര്യയായ ഇവര്‍ കഴിഞ്ഞദിവസം ഒരു പരിശീലനത്തിനായാണ് കോഴിക്കോട്ടേക്ക് പോയത്. ഇവര്‍ തനിച്ചാണ് റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്നത്.

ഞായറാഴ്ച്ച ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനിനു നേരെയാണ് അക്രമം നടന്നത്. റിസര്‍വേഷന്‍ കംപാര്‍ട്ടില്‍ യാത്ര ചെയ്യുകയായിരുന്നവര്‍ക്കാണ് അക്രമം നടന്നത്. അക്രമത്തിനിരയായ ആലപ്പുഴ എക്‌സ്പ്രസ് കണ്ണൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ നാലാമത്തെഫ്‌ളാറ്റ് ഫോമിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.

ബി വണ്‍, ബീ ടൂ കംപാര്‍ട്ടു െന്റുകള്‍ സീല്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ചു അന്വേഷണിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തും. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല അട്ടിമറി ശ്രമമാണ് നടന്നതെന്നാണ് റെയില്‍വേ പൊലിസ് നല്‍കുന്ന വിവരം. മട്ടന്നൂര്‍ പാലോട്ടുപളളി സ്വദേശിനിയായ റഹ്‌മത്ത് സ്വന്തംവീട്ടില്‍ നിന്നും സഹോദരിയുടെ വീട്ടിലേക്ക് സഹോദരിയുടെ മകളായ സഹലയെയുംകൂട്ടി കണ്ണൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

കുട്ടിയെയും കൊണ്ടു ട്രെയിന്‍ ബോഗിയില്‍ തീ ആളപടര്‍ന്നപ്പോഴാണ് ഇവര്‍ കുഞ്ഞിനെയും കൊണ്ടു പ്രാണരക്ഷാര്‍ത്ഥത്തിനിടെ പുറത്തേക്കു ചാടുകയായിരുന്നു. റഹ്‌മത്തിന്റെ സഹോദരി ജോലി ആവശ്യാര്‍ത്ഥം കോഴിക്കോട് വന്നതിനാല്‍ കുഞ്ഞിനെയും കൊണ്ടു റഹ്‌മത്ത് കണ്ണൂര്‍ മട്ടന്നൂരിലേക്ക് വരികയായിരുന്നു. മട്ടന്നൂര്‍ സ്വദേശിയാാനൗഫിക്കാണ് മരിച ചമറ്റൊരു ആള്‍.

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പട്ടുവം നീലിമ വീട്ടിലെ റൂബിന്‍(52) കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്‌സയിലാാണ്. ഡോ. എം.ദീപ പ്രകാശിന്റെ ഭാര്യയായ ഇവര്‍ കഴിഞ്ഞദിവസം ഒരു പരിശീലനത്തിനായാണ് കോഴിക്കോട്ടേക്ക് പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+