Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടന്നൂർ മണ്ഡലതല നവകേരള സദസ്സ്; വിമാനത്താവളത്തിന് സമീപം വേദിയൊരുക്കുമെന്ന് കെകെ ശൈലജ

മട്ടന്നൂർ : സം നവകേരള സദസ്സ് മട്ടന്നൂർ മണ്ഡലതല പരിപാടി നവംബർ 22ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം ഗേറ്റിന് സമീപത്ത് ഒരുക്കുന്ന വേദിയിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു പി സ്കൂളിൽ ചേർന്നു. സംഘാടക സമിതി ചെയർമാനായ കെ കെ ശൈലജ ടീച്ചർ എം എൽ എ യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

കെ കെ ശൈലജ ടീച്ചർ എം എൽ എ ചെയർമാനായും ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത്ത് ജനറൽ കൺവീനറുമായുള്ള 1001 പേരടങ്ങുന്ന സംഘാടക സമിതിയാണ് നവകേരള സദസ്സിനായി മട്ടന്നൂരിലുള്ളത്.

 shailaja1-

ജനറൽ പ്രോഗ്രാം, സ്റ്റേജ്, പ്രചരണം, റിസപ്ഷൻ, കൾച്ചറൽ പ്രോഗ്രാം, മെഡിക്കൽ, ട്രാൻസ്‌പോർട്, വളണ്ടിയർ, കുടിവെള്ളം, മീഡിയ, ഫിനാൻസ്, സുവനീർ എന്നിങ്ങനെ 12 സബ്കമ്മിറ്റികളുമുണ്ട്. നവംബർ അഞ്ചിനകം എല്ലാ സബ്കമ്മിറ്റികളും യോഗം ചേർന്ന് വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. വിവിധ സബ്കമ്മിറ്റികൾ യോഗം ചേരുന്നതിനുള്ള തീയതികളും സമയവും യോഗത്തിൽ തീരുമാനിച്ചു. നിലവിൽ തദ്ദേശസ്ഥാപന തലത്തിലെ സംഘാടന സമിതി രൂപീകരണം പൂർത്തിയായി. ബൂത്ത്‌തല സംഘാടക സമിതികൾ വരുംദിവസങ്ങളിൽ രൂപീകരിക്കും.

മട്ടന്നൂർ മണ്ഡലത്തിലെ 169 ബൂത്തുകളിൽ നിന്നായി 20000ത്തിലേറെ ആളുകൾ പരിപാടിയിൽ പങ്കെടുക്കും. പൊതുജനങ്ങളുടെ അപേക്ഷകൾ, പരാതികൾ എന്നിവ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ ഒരുക്കും. പരിപാടിയുടെ പ്രചരണാർഥം 50 വീടുകൾക്ക് ഒന്ന് എന്ന തോതിൽ വീട്ടുമുറ്റ സദസ്സുകൾ നടത്തും. പഞ്ചായത്ത്‌തലത്തിൽ വിളംബര റാലികൾ നടത്തും. മട്ടന്നൂർ മണ്ഡലത്തിലെ നവകേരള സദസ്സ് വമ്പിച്ച വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് കെ കെ ശൈലജ ടീച്ചർ എം എൽ എ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+