കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു കാപ്പ, സോറി കാപ്പി എടുക്കട്ടേ വിജയന്‍ സാറേ... മട്ടന്നൂര്‍ അത്ര ചുവന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നടത്തിയത് അപ്രതീക്ഷിത മുന്നേറ്റം. ഏഴില്‍ നിന്ന് 14ലേക്ക് യുഡിഎഫ് സീറ്റുനില ഉയര്‍ത്തിയപ്പോള്‍ പല ഇടതുകോട്ടകളും വീണു. മട്ടന്നൂര്‍ എംഎല്‍എ ശൈലജയുടെ ഭര്‍ത്താവിന്റെ ഡിവിഷനിലും സിപിഎം തോറ്റു. കാല്‍ നൂറ്റാണ്ടായി നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഇത്തവണ എട്ട് സീറ്റുകളാണ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. മരുതായിയും മേറ്റടിയും ഇല്ലംഭാഗവും സിപിഎമ്മിന് നഷ്ടമായി. യുഡിഎഫിന്റെ കയനി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചു. പക്ഷേ, നാല് വോട്ടുകള്‍ക്ക് മാത്രമാണ് ഇവിടെ ഇടതുമുന്നണിയുടെ ജയം.

r

ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായത് സിപിഎമ്മിന് വരും ദിവസങ്ങളില്‍ തലവേദനയാകും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മട്ടന്നൂര്‍ സ്വദേശിയാണ്. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 35 വാര്‍ഡുകളില്‍ 21ല്‍ ഇടതുപക്ഷം ജയിച്ചു. ബാക്കി യുഡിഎഫും. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചെങ്കിലും തിളക്കം യുഡിഎഫിനാണ്.

കുവൈത്ത് തുടക്കമിട്ടു; യുഎഇയും തയ്യാര്‍... സൗദിയുടെ നിലപാട് അവ്യക്തം, ഇറാന് ആഹ്ലാദംകുവൈത്ത് തുടക്കമിട്ടു; യുഎഇയും തയ്യാര്‍... സൗദിയുടെ നിലപാട് അവ്യക്തം, ഇറാന് ആഹ്ലാദം

ഈ സാഹചര്യത്തില്‍ വലിയ വിമര്‍ശനമാണ് ഇടതുപക്ഷം നേരിടുന്നത്. മട്ടന്നൂര്‍ അത്ര ചുവന്നിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശൈലജയ്ക്ക് മട്ടന്നൂരില്‍ നിന്ന് ലഭിച്ചത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു. മട്ടന്നൂരിലെ രാഷ്ട്രീയ സാഹചര്യം സൂചിപ്പിച്ചാണ് രാഹുലിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം....

മട്ടന്നൂർ..
എതിർ ശബ്ദങ്ങളനുവദിക്കാതെ CPIM കോട്ട കെട്ടി ജനാധിപത്യത്തെ അകറ്റുന്ന നാട്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ CPMന് 60000 വോട്ട് എന്ന കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്കിയ നാട്.
മുൻപ് EP ജയരാജനു ജയിക്കാൻ പാർട്ടി കണ്ടെത്തിയ സുരക്ഷിത ഇടം.
ആ മട്ടന്നൂരിലെ നഗരസഭ തിരഞ്ഞെടുപ്പ് ,
CPM പല സീറ്റിലും എതിർ സ്ഥാനാർത്ഥികൾ മത്സരിക്കുവാൻ അനുവദിക്കാത്ത മുൻസിപ്പാലിറ്റി,
എതിർ സ്ഥാനാർത്ഥി മത്സരിച്ചാൽ അവരെ അക്രമിച്ച് മൃതപ്രായരാക്കുന്ന സ്ഥലത്ത്,
തുടർഭരണത്തിന്റെ ആവേശത്തിൽ, പണക്കൊഴുപ്പിന്റെ ആർഭാടത്തിൽ CPIM മത്സരിച്ചിട്ടും UDFന് കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി സീറ്റിൽ ജയിക്കാനായി...
UDF നേടിയ 14 സീറ്റിൽ മട്ടന്നൂരിന്റെ MLA ശ്രീമതി ഷൈലജയുടെ ഭർത്താവിന്റെ സീറ്റ് വരെ UDF പിടിച്ചെടുത്തു ...
ഇടത് കോട്ടയിൽ പോലും ഇടറി വീഴുന്നു CPM...
ഒരു കാപ്പ, സോറി കാപ്പി എടുക്കട്ടെ വിജയൻ സാറെ

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

English summary
Mattannur Municipality Election Result 2022; Rahul Mankoottathil Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X