കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടന്നൂര്‍ റവന്യൂടവറിന് കിഫ്ബി അംഗീകാരം ലഭിച്ചെന്ന്: മന്ത്രി ഇ പി ജയരാജന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: 22.53 കോടി രൂപ ചെലവില്‍ മട്ടന്നൂരില്‍ റവന്യൂ ടവര്‍ നിര്‍മിക്കുന്നതിന് കിഫ്ബിയുടെ അംഗീകാരം. തിങ്കളാഴ്ച ചേര്‍ന്ന കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്. മട്ടന്നൂരിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളെയും ഒരുകുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി ഇ.പി ജയരാജന്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചാണ് മട്ടന്നൂരില്‍ റവന്യൂ ടവര്‍ നിര്‍മിക്കുന്നതിന് അനുമതി ലഭിച്ചത്.

ചിദംബരത്തിന്‍റെ ഹര്‍ജി പരിഗണിക്കാതിരുന്നത് 4 ദിവസംമുമ്പ് ലിസ്റ്റ് ചെയ്യാത്ത കേസില്‍ വിധി പറഞ്ഞ ജഡ്ജിചിദംബരത്തിന്‍റെ ഹര്‍ജി പരിഗണിക്കാതിരുന്നത് 4 ദിവസംമുമ്പ് ലിസ്റ്റ് ചെയ്യാത്ത കേസില്‍ വിധി പറഞ്ഞ ജഡ്ജി

മട്ടന്നൂര്‍ കോടതിക്ക് സമീപം പഴശ്ശി ജലസേചനപദ്ധതിയുടെ ഉടമസ്ഥതയില്‍നിന്നും വിട്ടുകിട്ടിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് റവന്യൂ ടവര്‍ നിര്‍മിക്കുന്നത്. അഞ്ച് നിലകളിലായി 5737 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിനും 530 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കാന്റീന്‍ കെട്ടിത്തിനുമാണ് അനുമതി ലഭിച്ചത്. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡാണ് റവന്യൂ ടവര്‍ നിര്‍മിക്കുക. മട്ടന്നൂരില്‍ പലയിടങ്ങളിലായി വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫിസുകളും റവന്യൂ ടവര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അവിടുത്തേക്ക് മാറും. ഉടന്‍ തറക്കല്ലിട്ട് നിര്‍മാണപ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. മാടായി എട്ടിക്കുളം റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമായി വെങ്ങരയില്‍ റെയില്‍വേ മേല്‍പ്പാലം പണിയാന്‍ കിഫ്ബി ബോര്‍ഡ് 20.84 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

kifb-156647478

25 മീറ്റര്‍ നീളമുള്ള എട്ടു സ്പാന്‍, റെയില്‍വെ പാളത്തിന് മുകളില്‍ 37.20 മീറ്റര്‍ നീളമുള്ള ഒരു സ്പാനും 7.5 മീറ്റര്‍ വീതിയും ഇരുവശത്തും 1.50 മീറ്റര്‍ വീതിയോട് കൂടിയ നടപ്പാതയും 11 മീറ്റര്‍ വീതിയില്‍ പാലവും ഏരിപുരം ഭാഗത്ത് 42 മീറ്റര്‍ അപ്രോച്ച് റോഡും മുട്ടം ഭാഗത്ത് 49 മീറ്റര്‍ അപ്രോച്ച് റോഡും അടങ്ങിയതാണ് ഈ മേല്‍പ്പാലം. റെയില്‍വെ പാളത്തിന് മുകളില്‍ പണിയുന്ന സ്പാനിന് ആവശ്യമായ തുക റെയില്‍വെയ്ക്ക് കൈമാറേïതുï്. ഈ സ്പാന്‍ നിര്‍മ്മിക്കേïത് റെയില്‍വെ തന്നെയാണ്. അതിനുള്ള നടപടികളും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ച് പ്രവൃത്തി വേഗത്തിലാക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കും.

English summary
Mattannur revenue tower get KIFBI recognition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X