Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഭരിക്കുന്നത് ഏതു പ്രതിസന്ധിയിലും ജനങ്ങളെ കൈവെടിയാത്ത സര്‍ക്കാര്‍: മന്ത്രി കെ രാജന്‍

മട്ടന്നൂര്‍ :കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സര്‍ക്കാരാണ് ഭരണത്തിലുള്ളതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോഴും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞിട്ടില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ത്തെരുക്കാന്‍ നോക്കുന്നു. എന്നാല്‍ കേരളം ലക്ഷ്യം വച്ച വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മട്ടന്നൂരിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മട്ടന്നൂര്‍ റവന്യൂ ടവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ ടവര്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ ടൗണില്‍ പഴശ്ശി ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് 34.3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റവന്യൂ ടവര്‍ നിര്‍മ്മിച്ചത്. 5234 ച. മീ. കെട്ടിടവും 511 ച.മീ. കാന്റീന്‍ ബ്ലോക്കുമാണ് നിര്‍മ്മിച്ചത്.

knr-revenue-tower

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2021 സെപ്തംബറില്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. ഗ്രൗണ്ട് ഫ്‌ളോറില്‍ ഇലക്ട്രിക്കല്‍ റൂം, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ്, കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ എഇഒ ഓഫീസ്, എസ്എസ്എ- ബിആര്‍സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവയും രണ്ടാം നിലയില്‍ ഐസിഡിഎസ് ഓഫീസ്, എല്‍ എ കിന്‍ഫ്ര, മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എന്നിവയുമാണ് ഉള്ളത്.

മൂന്നാം നിലയില്‍ എല്‍ എ എയര്‍പോര്‍ട്ട് ഓഫീസ്, ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ്, പഴശ്ശി ഇറിഗേഷന്‍, മട്ടന്നൂര്‍ വെക്റ്റര്‍ കണ്‍ട്രോള്‍ ഓഫീസ്, പുരാവസ്തു വകുപ്പ് ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാലാംനിലയില്‍ വീഡിയോ കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീര്‍,കേരള ഭവന നിര്‍മ്മാണ ബോര്‍ഡ് മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത് മാസ്റ്റര്‍, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗം കാരായി രാജന്‍ ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി കെ സുരേഷ് ബാബു ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം രതീഷ്, മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഒ പ്രീത, സെക്രട്ടറി രാഹുല്‍ കൃഷ്ണ ശര്‍മ ഐഎഎസ്, തലശേരി സബ് കളക്ടര്‍സന്ദീപ് കുമാര്‍ ഐഎഎസ്, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍, മാലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷംസുദ്ദീന്‍, കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ , കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം റിജി, മട്ടന്നൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പി ശ്രീനാഥ്, പി പ്രസീന, കെ മജീദ്, വി കെ സുഗതന്‍, പി അനിത, മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ പി പ്രജ എന്നിവര്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+