കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഫ്രക്ക് പുതുവത്സര സമ്മാനവുമായി മാട്ടൂല്‍ പഞ്ചായത്ത്; പൂവണിയുന്നത് ഏറ്റവും വലിയ സ്വപ്നം

Google Oneindia Malayalam News

കണ്ണൂര്‍: സ്‌പൈനല്‍ മസ്‌കൂലാര്‍ അട്രോഫി (എസ്എംഎ) എന്ന അപൂര്‍വ രേഗം ബാധിച്ച ചികിത്സയില്‍ കഴിയുന്ന പഴയങ്ങാടി മാട്ടൂലിലെ അഫ്രയെ അത്ര പെട്ടെന്നൊന്നും കേരളക്കര മറക്കാനിടയില്ല. തന്റെ കുഞ്ഞനുജനും സമാനമായ അസുഖം പിടിപെട്ടപ്പോള്‍ 18 കോടി വിലവരുന്ന സോള്‍ജസ്മ എന്ന മരുന്ന് വാങ്ങുന്നതിനായി വൈറലായി മാറിയ ഓഡിയോ ക്ലിപ്പിലൂടെയാണ് അഫ്ര ലോകമെമ്പാടും അറിഞ്ഞത്.

വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു: നഗരം തിരിച്ചുള്ള വില വിവരം ഇങ്ങനെവാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു: നഗരം തിരിച്ചുള്ള വില വിവരം ഇങ്ങനെ

പിന്നീട് മരുന്ന് വാങ്ങുന്നതിനായി ചികിത്സാ ഫണ്ടിലേക്ക് നിമിഷ നേരം കൊണ്ടാണ് കോടികള്‍ എത്തിയത്. ആ അഫ്രക്ക് 2022ലും സന്തോഷിക്കാനായി ഒരു കാര്യവും കൂടി ചെയ്ത് നല്‍കിയിരിക്കുകയാണ് പഴയങ്ങാടി മാട്ടൂല്‍ പഞ്ചായത്ത് അധികൃതര്‍.

1

പുതുവര്‍ഷ സമ്മാനമായി അഫ്രയ്ക്ക് വീട്ടിലേക്കുള്ള റോഡ് പണിതു നല്‍കാനുള്ള പദ്ധതിയുമായി മാട്ടൂല്‍ പഞ്ചായത്ത് അധികൃതര്‍. മാട്ടൂല്‍ സെന്‍ട്രലില്‍ നിന്ന് സ്വകാര്യ പോക്കറ്റ് റോഡാണ് നിലവില്‍ അഫ്രയുടെ വീട്ടിലേക്കുള്ളത്. സ്വകാര്യ വ്യക്തികള്‍ സമ്മതപത്രം നല്‍കിയാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് കോണ്‍ക്രീറ്റ് ചെയ്യാമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി അബ്ദുല്‍ ഗഫൂറും പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുള്ളില്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു. എസ്എംഎ രോഗിയായ അഫ്രയ്ക്ക് ഇലക്ട്രിക് വീല്‍ ചെയറില്‍ സ്വയം യാത്ര ചെയ്യാന്‍ പൊട്ടിപ്പൊളിഞ്ഞ റോഡാണ് ഇപ്പോള്‍ സഞ്ചരിക്കാനുള്ളത്. 18 കോടി രൂപയുടെ മരുന്നു ലഭിച്ചതിനാല്‍ എസ്എംഎ രോഗിയായ രണ്ടു വയസ്സുകാരന്‍ അനുജന്‍ മുഹമ്മദ് എണീറ്റു നടക്കുന്നതു കാണുക എന്നതിനൊപ്പം വീല്‍ ചെയറില്‍ സ്വന്തമായി യാത്ര ചെയ്യുക എന്നൊരു സ്വപ്നം കൂടിയുണ്ട് അഫ്രയുടെ മനസില്‍.

എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'

2

മാട്ടൂല്‍ സഫ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അഫ്രയ്ക്ക് സ്‌കൂള്‍ തുറന്നെങ്കിലും റോഡ് ഇല്ലാത്തതിനാല്‍ പോകാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ഉമ്മയ്ക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക, തന്നെ പൊന്നുപോലെ നോക്കിയ ഉമ്മൂമ്മയുടെ കബറിടത്തിന് അരികില്‍ പോകുക തുടങ്ങി റോഡ് ലഭിച്ചാല്‍ ഒട്ടേറെ ആഗ്രഹങ്ങളുണ്ട് ഈ പതിനഞ്ചുകാരിക്ക്. ഇവയെല്ലാം പുതുവര്‍ഷത്തില്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് അഫ്രയിപ്പോഴുള്ളത്.

3

പ്രളയത്തിന് ശേഷം കേരളക്കരയൊന്നാകെ കട്ടക്ക് കൂടെ നിന്നത് മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സക്കാവശ്യമായ 18 കോടിയുടെ സോള്‍ജസ്മ എന്ന മരുന്ന് വാങ്ങുന്നതിനായിരുന്നു. അന്ന് അഫ്രയുടെ വോയിസ് ക്ലിപ്പ് ചികിത്സക്കാവശ്യമായ പണം വേഗത്തിലെത്താന്‍ തഹായിച്ചു. അതുകൊണ്ട്തന്നെ മരുന്നിനാവശ്യമായ പണത്തിനെക്കാള്‍ അധികപണം അക്കൗണ്ടിലേക്കെത്തിയിരുന്നു. മുഹമ്മദിന്റെ മരുന്നിനും അഫ്രയുടെ തുടര്‍ ചിലവുകള്‍ക്കും വേണ്ടി പണവും കഴിച്ച് ബാക്കി തുക സമാന അസുഖവുമായി ചികിത്സയില്‍ കഴിയുന്ന ലക്ഷദ്വീപിലെ കുട്ടിക്കും ചപ്പാരപ്പടവിലെ ഖാസിം എന്ന കുട്ടിക്കും വീതിച്ച് നല്‍കുകയായിരുന്നു.

വിദേശ സമ്പര്‍ക്കമില്ലാത്തവർക്ക് ഒമൈക്രോൺ; രാജ്യത്ത് കേരളം മൂന്നാമത്; ജാഗ്രത വേണം: ആരോഗ്യ വകുപ്പ്വിദേശ സമ്പര്‍ക്കമില്ലാത്തവർക്ക് ഒമൈക്രോൺ; രാജ്യത്ത് കേരളം മൂന്നാമത്; ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

Recommended Video

cmsvideo
സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam
4

കല്യാശ്ശേരി എംഎല്‍എ എം വിജിന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ചികിത്സാ കമ്മിറ്റിയിലുണ്ടായിരുന്നത്. അക്കൗണ്ടിലേക്കെത്തിയ പണം കൂടാതെ നാട്ടുകാരുടെയും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പിരിവ് നടത്തി ലഭിച്ച തുകയും മുഹമ്മദിന്റെ ചികിത്സക്കായി കൈമാറിയിരുന്നു. പിന്നീട് വളരെ വേഗത്തില്‍ തന്നെ മരുന്ന് എത്തിക്കുകയും കുട്ടിക്ക് മരുന്ന് നല്‍കുകയുമായിരുന്നു. ഇതിനിടെ മരുന്ന് വിദേശത്ത് നിന്ന് ഇറക്ക് ചെയ്യേണ്ടി വരുന്നതിനാല്‍ വലിയൊരു തുക നികുതിയായി കെട്ടേണ്ടതായും വന്നിരുന്നു. എംഎല്‍എ എം വിജിന്റെ ഇടപെടലും എംപിമാരുടെ ഇടപെടലിലൂടെയും മരുന്ന് ഇറക്കുമതി ചെയ്യാനുള്ള നികുതി കേന്ദ്രം ഒഴിവാക്കുകയായിരുന്നു.

English summary
mattool panchayath in kannur gives a new year gift for sma patient afra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X