മാവേലി എക്സ്പ്രസിലെ മര്‍ദ്ദനം; പൊന്നന് ഷമീറിനെ പിടികൂടി; നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്
കണ്ണൂര്‍: കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസില്‍ എഎസ്ഐയുടെ മര്‍ദനത്തിനിരയായ പൊന്നന് ഷമീറിനെ പൊലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളെ കണ്ണൂരിലേക്ക് കൊണ്ടു പോയതായി റെയില്‍വെ പോലീസ് അറിയിച്ചു.കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ പൊന്നന് ഷമീര്‍ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഷമീറിനെതിരേ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്നും ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നതായും പൊലീസ് അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് മര്‍ദനത്തിനിരയായ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.ഷമീറാണെന്ന് മനസ്സിലാകാതെ ട്രെയിനില്‍ നിന്ന് ഇറക്കി വിട്ട ഇയാള്‍ക്ക് വേണ്ടി കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് തിരച്ചില്‍ തുടരുകയായിരുന്നു. റെയില്‍വെ എസ്.ഐ ജംഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കോഴിക്കോട്ടു നിന്ന് പിടികൂടിയത്.
മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് കാലുകള്‍ കാണുന്ന തരത്തില്‍ മുണ്ട് മാറ്റി പേഴ്സില്‍ നിന്ന് ഒരു പേപ്പറെടുത്ത് തങ്ങള്‍ക്ക് നേരെ കാണിക്കുന്നത് കണ്ട് ഭയപ്പെട്ടെന്നും അപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും ഒരു യാത്രക്കാരി അന്വേഷണസംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് സ്ത്രീകള്‍ക്ക് നേരെ മോശമായി പെരുമാറിയപ്പോഴാണ് ഇടപെട്ടതെന്നാണ് ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ മാവേലി എക്സ്പ്രസ് തലശ്ശേരി സ്റ്റേഷന് പിന്നിട്ടപ്പോള്‍ കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷന് എഎസ്ഐ പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം ട2 കമ്പാര്‍ട്ട്മെന്റിലെത്തുകയായിരുന്നു. ട്രെയിനിനകത്തെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കേരളാ റെയില്‍വേ പൊലീസ് സേനയിലെ അംഗമായ ഈ ഉദ്യോഗസ്ഥന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ മര്‍ദ്ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്.
ഇയാള്‍ക്ക് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ കൊണ്ടുപോയി കോച്ചിന്റെ മൂലയിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മര്‍ദ്ദനത്തില്‍ നിലത്ത് വീണുപോയ ആളെ എഎസ്ഐ വീണ്ടും ബൂട്ടുകൊണ്ട് ചവിട്ടി. മുകളിലെ ബര്‍ത്തിലിരുന്ന ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യാത്രക്കാര്‍ തടഞ്ഞിട്ടും പൊലീസ് മര്‍ദ്ദനം തുടര്‍ന്നുവെന്നാണ് ദൃക്സാക്ഷിയായ ഒരു യാത്രക്കാരന് പറഞ്ഞത്. എന്നാല്‍ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം. യാത്രക്കാരന് ആരെന്ന് തിരക്കാതെയും പൊലീസ് സ്റ്റേഷനില്‍ വിവരം അറിയക്കാതെയുമായിരുന്നു ഈ മര്‍ദ്ദനമെന്നും അആക്,പേമുണ്ട്. പിന്നീട് വടകര റെയില്‍വേ സ്റ്റേഷനിലെ പോര്‍ച്ചില്‍ ഇയാളെ ബലമായി ഇറക്കിവിട്ടശേഷം ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ തിരികെ കയറി. എഎസ്ഐ മര്‍ദ്ദിക്കുമ്പോള്‍ ടിടിഇ കുഞ്ഞുമുഹമ്മദും തൊട്ടടുത്തുണ്ടായിരുന്നുവെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തങ്ങളുടെ അടുത്തിരുന്ന ഈ യാത്രക്കാരന് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു എന്നും തങ്ങള്‍ ഭയപ്പെട്ടിരിക്കുമ്പോഴാണ് പൊലീസ് ഇടപെട്ടതെന്നുമാണ് യാത്രക്കാരിയുടെ മൊഴി.
പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായത് ഷമീറെന്ന യുവാവാണെന്ന് പൊലീസിന് വ്യക്തമായത്. ഇയാള്‍ക്കായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് കോഴിക്കോട് വച്ച് പിടികൂടിയത്. അതേസമയം സംഭവം ഏറെ ചര്ച്ചയായിതിനെ തുടര്‍ന്ന് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications