Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ച: ക്ഷീണം ചെയ്തത് സിപിഎമ്മിന്; പാര്‍ട്ടി അന്വേഷണമാരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാളയത്തില്‍ നിന്നും ഒരു വോട്ടു യുഡിഎഫ് മേയര്‍സ്ഥാനാര്‍ത്ഥിക്ക് പോയത് സി.പി എമ്മിന്ക്ഷീണമായി. കണ്ണൂര്‍ കോര്‍പറേഷന്‍ ഭരിക്കുന്ന യുഡിഎഫ്ഭ രണസമിതിക്കെതിരെ നിരന്തരം സമരങ്ങള്‍ നടത്തിവരുന്നതിനിടെയാണ് വോട്ടുചോര്‍ച്ചയുണ്ടായത്. കൊക്കേന്‍പാറ ഡിവിഷനില്‍ നിന്നുളള സിപിഎമ്മിലെ എ കുഞ്ഞമ്പുവിന്റെ വോട്ടാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി മുസ്ലിഹ മഠത്തിലിന് ലഭിച്ചത്.

എന്നാല്‍ അബദ്ധത്തില്‍ വോട്ടുമാറി ചെയ്തുവെന്നാണ്മുതിര്‍ന്നകൗണ്‍സിലര്‍ കുഞ്ഞമ്പു എല്‍. ഡി. എഫ് പാര്‍ലമെന്ററി കാര്യസമിതിയെ അറിയിച്ചത്.വോട്ടടെുപ്പില്‍ തങ്ങളുടെ ഒരംഗത്തിന്റെ വോട്ടു മറുകണ്ടം ചാടിയത് സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വം വളരെ ഗൗരവകരമായാണ് വീക്ഷിക്കുന്നത്. ഈക്കാര്യത്തില്‍ ആരോപണ വിധേയനായ കൗണ്‍സിലറോട് പാര്‍ട്ടി നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്.

cpm-kannur

കണ്ണൂര്‍കോര്‍പറേഷനില്‍ വോട്ടുകള്‍ ചോര്‍ന്ന് എതിര്‍സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത് ഇതുരണ്ടാംതവണയാണ്. 2020ല്‍ നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിലാണ്ആദ്യ വോട്ടുചോര്‍ച്ച സംഭവിച്ചത്. മുസ്ലിം ലീഗിലെ ഷമീമയും സി. പി. ഐയിലെ എന്‍.ഉഷയുമായിരുന്നു അന്ന് സ്ഥാനാര്‍ത്ഥികള്‍. വോട്ടെടുപ്പില്‍ യു.ഡി. എഫ് കൗണ്‍സിലര്‍ സജേഷിന്റെ വോട്ടുമറിഞ്ഞത്. ഇതിനു സമാനമായാണ് കഴിഞ്ഞദിവസം നടന്ന കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടും എതിര്‍പാളയത്തിലേക്ക് പോയത്. 35 വോട്ടുകള്‍ക്ക് പകരം ഒരു വോട്ടാണ് യു.ഡി. എഫ് മേയര്‍സ്ഥാനാര്‍ത്ഥി മുസ്ലിഹ് മഠത്തിലിന് ലഭിച്ചത്.

രണ്ടു വോട്ടുകള്‍ അസാധുവായ ചരിത്രവും കണ്ണൂര്‍ കോര്‍പറേഷനുണ്ട്. പ്രഥമ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലായിരുന്നു വോട്ടുകള്‍ അസാധുവായത്. ഇതേ തുടര്‍ന്ന് യു.ഡി. എഫിന് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ടു സ്വതന്ത്രനായി മതസരിച്ചു ജയിച്ച പി.കെ രാഗേഷ് പ്രഥമ മേയര്‍സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫ് അനുകൂല നിലപാടാണ് എടുത്തതെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ യു.ഡി. എഫിനെ പിന്‍തുണച്ചിരുന്നു.

അതിനാല്‍ തന്നെ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ മുഴുവന്‍ യു.ഡി. എഫിന്ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ലീഗിലെ എറമുളളാന്റെ വോട്ടു അസാധുവായി. വോട്ടു നിലയില്‍ 27-27 എന്ന തുല്യനിലയില്‍ എത്തിയതിനെ തുടര്‍ന്നന്ന് നറുക്കെടുപ്പിലൂടെ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.നറുക്ക് സി.പി. ഐയില്‍ വെളേളാറ രാജന്വീഴുകയും വെളേളാറ രാജന്‍ ചെയര്‍മാനുമായി.2019- യു.ഡി. എഫ് അവിശ്വാസത്തിലൂടെ മേയര്‍ ഇ.പി ലതയെ പുറത്താക്കിയതിനെ തുടര്‍ന്ന് വന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ഇ.പി ലതയും സുമാബാലകൃഷ്ണനും മത്സരിച്ചപ്പോള്‍ സിപിഐയിലെ റോജയുടെ വോട്ടും അസാധുവായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+