Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ എംഡിഎംഎ പിടികൂടിയ കേസ്: ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ മാരക മയക്കുമരുന്നായ എം.ഡി. എം. എ പിടികൂടിയ കേസില്‍ വീണ്ടുമൊരു വിദേശപൗരന്‍ ക കൂടി അറസ്റ്റിലായി. സൗത്ത് ആഫ്രിക്കന്‍ സ്വദേശിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാള്‍ ബംഗ്‌ളൂര്‍ പരപ്പര അഗ്രഹാരജയിലില്‍ കഴിഞ്ഞുവരികയാണ്.

ദക്ഷിണാഫ്രിക്കന്‍ സ്വദേശി നെല്‍സണ്‍ ഉനുഗ്വോയെയാണ് വടകര എന്‍.ഡി.പി. എസ് കോടതി പ്രൊഡക്ഷന്‍ വാറന്‍ഡ് പ്രകാരം വിളിച്ചുവരുത്തി കണ്ണൂര്‍ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടറുടെ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ നൈജീരിയന്‍ സ്വദേശിനിയായ പ്രൈസ് യുവതിയെ ബംഗ്‌ളൂരില്‍ വെച്ചു അറസ്റ്റു ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ വിദേശപൗരന്‍മാരുടെ എണ്ണം രണ്ടായി ഉയര്‍ന്നു.

arrest


പ്രൈസ് ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ഈ കേസില്‍ ഇതുവരെയായി അറസ്റ്റു ചെയ്തിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ രണ്ടുകിലോ എം.ഡി. എം. എ ഉള്‍പ്പെടെ പിടിയിലായ അഫ്‌സല്‍-ബള്‍ക്കിസ് ദമ്പതികളില്‍ നിന്നാണ് അന്വേഷണ സംഘം മുഖ്യപ്രതിയായ കണ്ണൂര്‍ തെക്കിബസാറിലെ നിസാം, കണ്ണൂര്‍സിറ്റിയിലെ ജനീസ് എന്നിവരിലെക്കെത്തിയത്. ഇവരില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശിനിയിലേക്കും മറ്റുള്ളവരിലേക്കും കേസ് അന്വേഷണം നീണ്ടത്. കണ്ണൂര്‍ സിറ്റി സ്വദേശി നിസാം. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് വലിയ രീതിയില്‍ മയക്കു മരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. അറസ്സ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും നിസാമിന്റെ ബന്ധുക്കളാണ്. ഒരു ദിവസം ഒരു ലക്ഷം രൂപ വച്ച് നൈജിരീയന്‍ സ്വദേശികളുടെ അക്കൌണ്ടിലേക്ക് പണം അയച്ചു കൊടുത്തതായി ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ വ്യക്തമായിരുന്നു.

പ്രതികളായ ജാബിര്‍, ജനീസ് എന്നിവരെ നര്‍കോടിക് സെല്‍ എ.സി.പി ജസ്റ്റിന്‍ അബ്രഹാമിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കണ്ണൂര്‍ അഡീഷണല്‍ എസ്.പി പി.പി സദാനന്ദനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.. സൌത്ത് ആഫ്രിക്കന്‍ സ്വദേശി നെല്‍സണെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+