Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം മറച്ചുവെച്ചു വാര്‍ത്തകള്‍ നല്‍കുന്നു: കെ.സുധാകരന്‍ എം.പി

കണ്ണൂര്‍: മാധ്യമങ്ങള്‍ യഥാര്‍ത്ഥ്യം മറച്ച് വച്ച് വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് കെ സുധാകരന്‍ എംപി കണ്ണൂരില്‍ പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ഹാളില്‍ നടന്ന സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം പതിനൊന്നാം സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.

പഴയ കാല മാധ്യമ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലമല്ല ഇപ്പോഴുള്ളത്. യഥാര്‍ഥ്യവും സത്യവും മറച്ച് വച്ച് വസ്തുതാപരവുമല്ലാത്ത വാര്‍ത്തകള്‍ പോലും ഇപ്പോള്‍ മാധ്യമങ്ങള്‍ക് നല്‍കുന്നതിന്ന് മടിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. മുന്‍പ് വാര്‍ത്തകള്‍ തേടി മാധ്യമ പ്രവര്‍ത്തകര്‍ പോവുകയും അത് പത്ര സ്ഥാപനങ്ങളില്‍ എത്തിക്കാന്‍ കഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ന് വാര്‍ത്തകള്‍ കൈകുമ്പിളില്‍ ലഭിക്കുകയും അത് സംപ്രേഷണം ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം മതിയെന്ന അവസ്ഥയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

k-sudhakaran-

സ്വാര്‍ത്ഥ ലാഭത്തിനും വ്യക്തി താല്‍പര്യങ്ങള്‍ക്കും വേണ്ടി എന്തും ചെയുന്ന രീതിയിലാണ് ഇന്നത്തെ മാദ്യമ പ്രവര്‍ത്തനം. ചില മാധ്യമങ്ങള്‍ ജനങ്ങളെ സത്യം അറിയിക്കാന്‍ മടിക്കുന്നുണ്ടെന്നുംഅത്തരം രീതികള്‍ക്ക് മാറ്റം വേണമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എ. മാധവന്‍ അധ്യക്ഷനായി. കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു, എന്‍. സുകന്യ, അബ്ദുല്‍ കരിം ചേലേരി, കെ.പി വിജയകുമാര്‍, കെ. വിനോദ് ചന്ദ്രന്‍ സംസാരിച്ചു. സമാപന സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാര്‍, ഫോട്ടോ പ്രദര്‍ശനം, കലാസന്ധ്യ എന്നിവ നടന്നു.

ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ വിശ്വാസ്യത എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ നടന്നു. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ തമ്മിലുളള മത്സരം മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പത്രതാളുകളിലെ തെറ്റുകള്‍ ക്ഷമിക്കുന്ന ഒരു തലമുറയായിരുന്നു പഴയ തലമുറ. ക്ഷമാ ശീലരായിരുന്നു. എന്നാല്‍ ഇന്ന് തെറ്റുകളല്ല, വിശ്വാസ്യ യോഗമല്ലാത്ത വാര്‍ത്തകള്‍ പടച്ചു വിടുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നു. വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. പത്രാധിപന്മാരായാലും പത്രപ്രവര്‍ത്തകരായാലും പഴയകാലത്തില്‍ നിന്നും വ്യത്യസ്തമായി ക്രിയേറ്റിവിറ്റി ഇല്ലാത്ത അവസ്ഥയാണ്. ഇത് വായനക്കാരെ മാധ്യമങ്ങളില്‍ നിന്നകറ്റുകയും മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, മാതൃഭൂമി, ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍, എന്‍.പി. ചേക്കൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു.

രാജ്യത്ത് ചരിത്രത്തിലിന്നോളമില്ലാത്ത രീതിയില്‍ മാധ്യമങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നത് അടിസ്ഥാന രഹിതമാണ്. അടിയന്തിരാവസ്ഥക്കാലത്ത് ജന്മഭൂമിയുടെ പത്രാധിപരായിരുന്ന വന്ദ്യ വയോധികനായിരുന്ന പി.വി.കെ. നെടുങ്ങാടിയെ കണ്ണു കാണാതിരുന്നിട്ടു കൂടി അറസ്റ്റ് ചെയ്ത് കണ്ണുകെട്ടി മൂന്ന് ദിവസം ലോക്കപ്പിലിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവം നടന്ന നാടാണിതെന്ന് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മറയ്ക്കാന്‍ പാടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലടക്കം പത്ര വാര്‍ത്തകള്‍ പോരാളികള്‍ പ്രചോദനമായിരുന്ന കാലമായിരുന്നു. എന്നാല്‍ ഇന്ന് മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ന്നുവെന്നത് അംഗീകരിക്കപ്പെടേണ്ട വസ്തുതയാണ്. ഇല്ലാത്ത സംഭവങ്ങളെ ഊതി വീര്‍പ്പിച്ച് ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുളള ആസൂത്രിത ശ്രമവും പുതിയ കാലത്ത് വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. എ. മാധവന്‍, കെ.പി. വിജയകുമാര്‍, സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ഗോപി എന്നിവര്‍ സംബന്ധിച്ചു. ദിനകരന്‍ കൊമ്പിലാത്ത് സ്വാഗതം പറഞ്ഞു. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ഉണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+