കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേണപേക്ഷിച്ചിട്ടും ഡോക്ടര്‍ എത്തിയില്ല; പാനൂരില്‍ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. പാനൂർ പോലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സമീറയ്ക്ക് ശാരീരി ക അസ്വസ്ഥത അനുഭവപ്പെടുന്നത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലം വീട്ടില്‍ തന്നെ പ്രസവം നടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ സമീപത്തുള്ള പാനൂര്‍ സിഎച്ച്സിയില്‍ എത്തി ഡോക്ടറെ വിവരം അറിയിച്ചിരുന്നു.

എന്നാല്‍ വീട്ടിലേക്ക് വരാന്‍ ഡോക്ടര്‍ തയ്യാറായില്ല. നഴ്സിനെയെങ്കിലും അയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിനും തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് ഡോക്ടറും യുവതിയുടെ ബന്ധുക്കളും തമ്മില്‍ ആശുപത്രിയില്‍ വാക്കേറ്റം നടന്നിരുന്നു. ബഹളത്തെ തുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ എത്തി കാര്യം അന്വേഷിച്ചു. ഡോക്ടറോട് വീട്ടിലേക്ക് പോകണമെന്ന് പൊലീസും ആവശ്യപ്പെട്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി അതിനും തയ്യാറായില്ല. കോവിഡ് സാഹചര്യത്തിൽ വീടുകളിൽ പോയി പരിശോധന നടത്താറില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.

baby

Recommended Video

cmsvideo
Oxford Covid Vaccine: Volunteer Had Spinal Cord Problem, Says NIH Chief| Oneindia Malayalam

പിന്നൂട് അരമണിക്കൂറിന് ശേഷം സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ നിന്നും നേഴ്സുമാർ എത്തി പൊക്കിൾകൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു. സമീറയെ ഫയര്‍ഫോഴ്സ് വാഹനത്തില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ടാംമാസത്തിലാണ് പ്രസവം നടന്നതെന്ന് വിട്ടുകാർ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പാനൂര്‍.

English summary
medical negligance; newborn baby died in panur; health minister ordered inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X