കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെഡിക്കൽ ഷോപ്പിലെ ജീവനക്കാർക്ക് കൊവിഡില്ല: പയ്യന്നൂർ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് രോഗ ഭീതിയൊഴിഞ്ഞു!!

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരുടെ കൊവിഡ് ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നടത്തിയ പ്രവ പരിശോധനയിലാണ് പയ്യന്നൂരിലെ നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോപ്പിലെ ജീവനക്കാരായ പതിനൊന്നു പേരുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. ജീവനക്കാരിൽ ഒരാൾക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇയാൾ കാസർഗോഡ് സ്വദേശിയാണ്. പയ്യന്നൂർ എംഎൽഎ സി കൃഷ്ണന്റെ മകൻ ഇവിടെ ജീവനക്കാരനായിരുന്നു. മകന്റെ സഹപ്രവർത്തകന് കൊ വിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ. എംഎൽഎയും കുടുംബാംഗങ്ങളും ഹോം ക്വാറന്റിനിൽ പ്രവേശിച്ചിരുന്നു. ഇതോടെ പയ്യന്നൂരിൽ കൊ വിഡ് സമുഹ വ്യാപന സാധ്യത ഒഴിവായിട്ടുണ്ട്.

ഒക്ടോബർ- നവംബറിൽ ബിഹാർ തിരഞ്ഞെടുപ്പ് നടത്തരുത്: കമ്മീഷന് കത്ത്, ആർജെഡിയും എൽജെപിയും ഒറ്റത്തട്ടിൽഒക്ടോബർ- നവംബറിൽ ബിഹാർ തിരഞ്ഞെടുപ്പ് നടത്തരുത്: കമ്മീഷന് കത്ത്, ആർജെഡിയും എൽജെപിയും ഒറ്റത്തട്ടിൽ

ഇതിനിടെ പഴയങ്ങാടി മാട്ടൂലിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊ വിഡ് പിടികൂടുന്നത് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. മാടായി പഞ്ചായത്തിലെ കോഴി ബസാറിലാണ് കുഞ്ഞുങ്ങൾക്ക് കൊ വിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ 47 ദിവസം പ്രായമുള്ള ഒരു കുഞ്ഞിന് ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക്, സമ്പർക്കത്തിലുടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമീപത്തെ ഒരു വീട്ടിലെ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനും കൊ വിഡ് സ്ഥിരീകരിച്ചത്. ഇതോടെ മാടായി പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

coronavirus19-

ഇതിനിടെ അതിസങ്കീർണമായി തുടരുകയാണ് പരിയാരത്തെ കണ്ണുർ ഗവ.മെഡിക്കൽ കോളേജിലെ കൊ വിഡ് വ്യാപനം. ഔദ്യോഗിക കണക്കു പ്രകാരം നൂറിലേക്ക് അടുക്കുകയാണ് മെഡിക്കൽ കോളേജ് ക്ളസ്റ്റർ പോസറ്റീവ് ആയവരുടെ എണ്ണം. കഴിഞ്ഞ ദിവസം 24 പേർക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിൽ കൊ വിഡ് പോസറ്റീവ് ആയവരുടെ എണ്ണം 98 ആയി ഉയർന്നു.

ആരോഗ്യ പ്രവർത്തകർ, മറ്റു രോഗികൾ എന്നിവർ ഉൾപ്പെടുന്ന കണക്കുകളാണിത്. രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി പതിനൊന്ന് കണ്ടെയ്മെന്റ് സോണുകളാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 4 പേർക്ക് കൊ വിഡ് രോഗമുക്തിയുണ്ടായത് കണ്ണൂർ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസകരമായിട്ടുണ്ട്. എന്നാൽ 14 പേർക്കു കൂടി പുതുതായി കൊ വിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Medical shop staffs in Payyannur tests Coronavirus negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X