കാർ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ വിദ്യാര്ത്ഥി മരിച്ചു ; രണ്ടുപേർക്ക് ഗുരുതര പരിക്ക് !!!
ചക്കരക്കല്‍: നിയന്ത്രണം വിട്ട കാര്‍ രണ്ടടി താഴ്ചയിലേക്ക് മറിഞ്ഞ് എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചരക്കണ്ടി വളവില്‍ പീടികയ്ക്കു സമീപം ഇന്നലെ രാത്രി 11.50 ഓടെയാണ് അപകടം.

തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ കൊറിയപറമ്പില്‍ ഹൗസില്‍ തോമസ് ലാലിന്റെ മകന്‍ സ്‌കോളസ് തോമസ് (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളായ അഭിജിത്ത് വിമല്‍ (24) , സിദ്ധാര്‍ഥ് (25) എന്നിവരെ പരിക്കേറ്റ നിലയില്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ് നടത്തി. കണ്ണൂര്‍ ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. .












Click it and Unblock the Notifications