കണ്ണൂരില്‍ മെഗാ ഒളിംപിക്‌സ് മാരത്തോണ്‍ റണ്‍ നടത്തി; പങ്കെടുത്തത് രണ്ടായിരത്തിലേറെ പേർ
കണ്ണൂര്‍: അന്താരാഷ്ട്ര ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ മാരത്തോണ്‍ റണ്‍ നടത്തി. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് എംഡി സി ദിനേഷ് കുമാര്‍, ജില്ലാ ഒളിമ്പിക് അസ്സോസിയേഷന്‍ ചെയര്‍മാന്‍ ഡോ. എന്‍കെ സൂരജ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ജവഹര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ സി കെ ലക്ഷ്മണന്റെ പ്രതിമയ്ക്ക് മേയര്‍ ഹാരാര്‍പ്പണം നടത്തി.
ജില്ലാ ഒളിംപിക് അസോസിയേഷന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.മാരത്തോണ്‍ റണ്‍ നഗരം ചുറ്റി സ്റ്റേഡിയത്തില്‍ സമാപിച്ചു.മാരത്തോണിന് അകമ്പടിയായി സൈക്കിള്‍ റാലിയുമുണ്ടായിരുന്നു.

തുടര്‍ന്ന് കണ്ണൂരില്‍ നിന്നുള്ള ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ താരങ്ങളെ ആദരിച്ചു. ചടങ്ങില്‍ ഫുട്‌ബോള്‍ താരങ്ങളായ പികെ. ബാലചന്ദ്രന്‍, അല്‍ഫോണ്‍സ് ,എം നജീബ് , കെ വി ധനേഷ്, എന്‍ പി പ്രദീപ്, വനിതാ താരമായ സൂന, വോളിബോള്‍ താരം പി ജെ ജോമോള്‍ , അത്ലറ്റ് കെ എം ഗ്രീഷ്മ , ഹാന്‍ഡ് ബോള്‍ താരങ്ങളായ പി പി ഷജിന, പി വി സീന, പി ബീന എന്നിവര്‍ക്ക് കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ ഉപഹാരം സമര്‍പ്പിച്ചു . സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
കണ്ണൂര്‍ ജില്ലാ ഒളിമ്പിക് അസ്സോസിയേഷന്‍ ചെയര്‍മാന്‍ ഡോ. എന്‍കെ സൂരജ് , കണ്‍വീനര്‍ ഡോ. പികെ ജഗന്നാഥന്‍ ,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗം ഡോ. പിപി ബിനീഷ്, കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സഹദ്, അക്വാട്ടിക് അസ്സോസിയേഷന്‍ പ്രസിഡണ്ട് ഷബിന്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ വി പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു .
സ്‌പോര്‍ട്‌സ് ഡിവിഷനിലെ കായികതാരങ്ങള്‍ ,കായിക സംഘാടകര്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു .












Click it and Unblock the Notifications