Get Updates
Get notified of breaking news, exclusive insights, and must-see stories!

മേലെ ചൊവ്വ റെയിൽവേ മേൽപ്പാത; ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിൽ

കണ്ണൂര്‍: ദേശീയപാതയിലെ മേലെചൊവ്വ മേല്‍പാതയുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിൽ. പദ്ധതി കിഫ്ബി അംഗീകരിച്ചിട്ട് നാലര മാസം പിന്നിടുമ്പോഴാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുന്നത്. ടെന്‍ഡര്‍ സംബന്ധിച്ച രേഖകള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മേല്‍പാത നിര്‍മിക്കുന്ന പദ്ധതി കിഫ്ബി അംഗീകരിച്ചത്.

കണ്ണൂര്‍ നഗരത്തിലെ ഗതാഗതകുരുക്കിന്റെ പ്രഭവകേന്ദ്രമായ മേലെചൊവ്വയില്‍ നേരത്തെ അടിപ്പാത നിര്‍മിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നഗരത്തില്‍ മുഴുവന്‍ കുടിവെളളം വിതരണം ചെയ്യുന്ന മേലെചൊവ്വയിലെ കൂറ്റന്‍ ജലസംഭരണിയില്‍ നിന്നുളള പൈപ്പുകള്‍ ദേശീയപാതയ്ക്കടിയിലൂടെയാണ് പോകുന്നത്. ഇവ തടസമായതോടെയാണ് അടിപ്പാതയ്ക്കു പകരം മേല്‍പ്പാതയെന്ന തീരുമാനത്തിലെത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി മേലെചൊവ്വയിലെ ഒരുവശത്തെ കടകള്‍ മുഴുവന്‍ നേരത്തെ പൊളിച്ചു നീക്കിയിരുന്നു. കണ്ണൂര്‍ നഗരത്തിലെ കുടിവെളളം മുട്ടുമെന്നായപ്പോഴാണ് മണ്ഡലം എം. എല്‍. എയായ രാമചന്ദ്രന്‍ കടന്നപ്പളളിയുടെ നേതൃത്വത്തില്‍ കിഫ്ബി, വാട്ടര്‍ അതോറിറ്റി എന്നീ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ മേലെചൊവ്വയില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

kan-170

കണ്ണൂര്‍-തലശേരി ദേശീയ പാതയിലെ മേലെചൊവ്വ ജങ്ഷനില്‍ 310 മീറ്റര്‍ നീളത്തിലും ഒന്‍പതു മീറ്റര്‍ വീതിയിലുമാണ് മേല്‍പാതയുടെ നിര്‍മാണം നടക്കുക. 2016-ലെ ബഡ്ജറ്റിലാണ് 34.6 കോടി ചെലവുവരുന്ന അടിപ്പാതയ്ക്കായി ഫണ്ട് വകയിരുത്തിയത്. എന്നാല്‍ ഇതേ ചെലവില്‍ തന്നെ മേല്‍പാലവും പണിയാന്‍ കഴിയുമെന്നതു കൊണ്ടു ഫണ്ട് മാറ്റുകയായിരുന്നു.

കണ്ണൂര്‍ നഗരത്തിലെത്താനുളള യാത്രക്കാരുടെ ഏറ്റവും വലിയ കടമ്പയാണ് മേലെചൊവ്വ, മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ നിന്നും ദേശീയ പാതയില്‍ നിന്നും ഇടറോഡുകള്‍ വഴിയുമെത്തുന്ന വാഹനങ്ങള്‍ ഒരേസമയം ഇവിടെ ഏറെ നേരം കുടുങ്ങുകയാണ്. നൂറുകണക്കിന് സ്വകാര്യബസുകള്‍ ഉള്‍പ്പടെയുളളവയും ചരക്കുലോറികളും കടന്നുപോകുന്ന പാതയാണിത്.

കണ്ണൂരില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ കോഴിക്കോട്ടെക്കും മട്ടന്നൂര്‍ വിമാനത്താവളം, മൈസൂര് റോഡിലേക്ക് തിരിഞ്ഞുപോകുന്ന ജങ്ഷനാണിത്. മേലെചൊവ്വയില്‍ തുടങ്ങുന്ന കുരുക്ക് പുതിയ തെരുവരെ നീളുകയാണ്,നേരത്തെ ഇവിടെ ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ഒരു ട്രാഫിക്ക് പൊലിസുകാരനാണ് പൊരിവെയിലില്‍ ഗതാഗതം നിയന്ത്രിക്കുന്നത്. മേല്‍പ്പാലം വരുന്നതോടെ തലശേരി, മട്ടന്നൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കുരുക്കില്‍പ്പെട്ടു സമയം പാഴാക്കാതെ എളുപ്പത്തില്‍ കണ്ണൂര്‍ നഗരത്തിലെത്താനാവും. 52 സെന്റ് സ്ഥലവും 51കെട്ടിടങ്ങളും 15.30 കോടി ചെലവിലാണ് മേല്‍പ്പാലത്തിനായിസര്‍ക്കാര്‍ ഏറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+