കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ഓൺലൈൻ പെൺവാണിഭം വ്യാപകമാകുന്നു: തട്ടിപ്പിന് ഇരയാകുന്നവരിൽ കൂടുതലും യുവാക്കൾ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ ഫ്ളാറ്റുകളും അപാർട്ട്മെന്റുകളും കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭം വ്യാപകമാകുന്നു. രാത്രിയേറെ വൈകിയാൽ ഇരയെ തപ്പി നടക്കുന്ന വഴിവാണിഭക്കാരും കുറവല്ല. വാഹനങ്ങളിലാണ് ഇവരുടെ സഞ്ചാരവും നഗരത്തിലെ ലോഡ്ജുകളിലും ഇത്തരം സൗകര്യമൊരുക്കുന്നുണ്ട്. നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പെൺവാണിഭവും സജീവമാണ്. നവ മാധ്യമങ്ങൾ ഉപയോഗിച്ച് ഓൺലൈനിലൂടെയാണ് റേറ്റും ആളുകളെയും സ്ഥലവും ഉറപ്പിക്കുന്നത്. മണിക്കൂറുകൾ വെച്ചാണ് ഇടപാടുകാരിൽ നിന്നും ഇടനിലക്കാർ പണം തട്ടുന്നത്.

<br>ആര്‍എസ്എസ് നേതാവ് പങ്കെടുത്ത പരിപാടിയില്‍ സിഎഎ പ്രതിഷേധം; എംആര്‍എം പരിപാടി അലങ്കോലമായി
ആര്‍എസ്എസ് നേതാവ് പങ്കെടുത്ത പരിപാടിയില്‍ സിഎഎ പ്രതിഷേധം; എംആര്‍എം പരിപാടി അലങ്കോലമായി

യുവതികളുടെ ഫോട്ടോ കാണിച്ച് പ്രലോഭിച്ച് യുവാക്കളിൽ നിന്നും പണം തട്ടുന്ന സംഘങ്ങളും കണ്ണൂരിലും വ്യാപകമാവുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. മാനഹാനി ഭയന്നാണ് ഇവർ പരാതി നൽകാത്തതെന്ന് പോലീസ് പറയുന്നത്. മണിക്കൂറിന് 3000, ഒരു രാത്രി 8000 എന്നിങ്ങനെ വിവിധ പാക്കേജുകളാണ് സംഘം ഓൺലൈനിലൂടെമുമ്പോട്ടു വയ്ക്കുന്നത്.
യുവതികളുടെ പടങ്ങള്‍ കണ്ട് വീണുപോയാല്‍ തീര്‍ന്നു. പിന്നെ പണം പോകുന്ന വഴി അറിയില്ല. പരാതിയുമായി പോകാനാണ് ഭാവമെങ്കില്‍ പിന്നെ സ്വരം ഭീഷണിയുടേതുമാവും.

fraud11-

ലക്ഷക്കണക്കിന് രൂപയാണ് സംഘം ജില്ലയിൽ നിന്നും ഇത്തരത്തില്‍ തട്ടിയിരിക്കുന്നത്. ആവശ്യക്കാരെ ഹോട്ടലിലേക്ക് ആകര്‍ഷിച്ച ശേഷം ഹോട്ടല്‍ റൂമില്‍ വച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടുന്നതാണ് രീതി. നാണക്കേട് ഭയന്ന് ആരും കേസുമായി മുമ്പോട്ടു പോകാത്തത് ഇത്തരക്കാര്‍ വളമാവുകയാണ്.

യുവതികളുടെ ചിത്രം അയച്ചു നല്‍കിയതിനു ശേഷം മുന്‍കൂറായി പണമടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് പതിവ്. കാഷ് ഡിപ്പോസിറ്റിംഗ് മെഷീന്‍ വഴി പണം അടയ്ക്കാനാണ് ഇവര്‍ കൂടുതലായും ആവശ്യപ്പെടുന്നത്. ഇതിനു ശേഷം അവര്‍ സ്ലിപ് വാട്‌സ്ആപ്പ് അയച്ചു കൊടുക്കാന്‍ അവര്‍ ആവശ്യപ്പെടും. എന്നാല്‍ പണം അടച്ചു കഴിഞ്ഞാല്‍ എന്തു സ്ലിപ് അയച്ചു കൊടുത്തിട്ടും കാര്യമില്ല. പിന്നെ വിളിച്ചാല്‍ അവര്‍ ഫോണെടുക്കില്ല. ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത പെണ്‍കുട്ടികളുടെ ഫോട്ടോയാണ് ഇവര്‍ ഇരകളെ വീഴ്ത്താന്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും പെണ്‍കുട്ടികള്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളാണ് ഇത്തരക്കാര്‍ ദുരുപയോഗം ചെയ്യുന്നതെന്നും ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു.

English summary
Men trapped in kannur over online fruad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X