കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാഹി പാലം പുതുക്കി പണിയണം: മാഹിയിൽ വ്യാപാരികളുടെ ധർണ, ഗതാഗതക്കരുക്ക് വ്യാപാര തകർച്ചക്ക് കാരണമായെന്ന്

  • By Desk
Google Oneindia Malayalam News

തലശേരി: മാഹി പാലം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ധർണ നടത്തി. നാടിന്റെ ഭാഷയറിയാത്ത, സമൂഹത്തോട് പ്രതിബദ്ധതയില്ലാത്ത റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റരും നഗരസഭാ കമ്മീഷണറുമാണ് മയ്യഴി ജനതക്ക് കീറാമുട്ടിയായി തീര്‍ന്നിട്ടുള്ളതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാനും, പുതുച്ചേരി സംസ്ഥാന ട്രേഡേര്‍സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ കെ കെ അനില്‍കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

മലയാള സിനിമയിൽ വിവേചനം ഉണ്ടെന്നത് തെറ്റായ പ്രചാരണമാണ്; ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ടൊവിനോമലയാള സിനിമയിൽ വിവേചനം ഉണ്ടെന്നത് തെറ്റായ പ്രചാരണമാണ്; ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ടൊവിനോ

കാലപ്പഴക്കം വന്ന മാഹിപ്പാലം പുതുക്കിപ്പണിയണമെന്നും, റോഡുകളുടെ ശോച്യനീയാവസ്ഥ പരിഹരിച്ച് ഗതാഗത സ്തംഭനം ഒഴിവാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രളയ ദുരിതാശ്വാസ സഹായം കാലവര്‍ഷക്കെടുതിക്കിരയായ വ്യാപാരികള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകളടച്ചാണ് പൂഴിത്തലയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ചും, മാഹി പാലത്ത് കൂട്ട ധര്‍ണ്ണയും നടത്തിയത്.

mahibridge-

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന മാഹിയിലേക്ക് ഉപഭോക്താക്കള്‍ വരാന്‍ മടിക്കുകയാണ്. മുമ്പൊരിക്കലുമില്ലാത്ത വ്യാപാര തകര്‍ച്ചയെയാണ് മയ്യഴി നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധർണാ സമരത്തിൽ ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു. ടി.എം സുധാകരന്‍, പയറ്റ അരവിന്ദന്‍, കെ.പി അനൂപ് കുമാര്‍, മുഹമ്മദ് യൂനുസ് എന്നിവര്‍ പ്രസംഗിച്ചു. ഒ.സി വിനോദ്, കെ. ഭരതന്‍, എ.വി യൂസഫ്, കെ.കെ ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
Merchant protest over Mahi bridg re construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X