കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെ ഉദ്യോഗസ്ഥ പീഢനവും: കണ്ണൂരിൽ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സാമ്പത്തിമാന്ദ്യത്തിനിടെ വ്യാപാരികള്‍ക്ക് നേരെ ഉദ്യോഗസ്ഥ പീഢനമെന്ന് റിപ്പോർട്ട്. നോട്ടുനിരോധനം മുതല്‍ റിവേഴ്‌സ് ഗിയറില്‍പോയ വ്യാപാര, വാണിജ്യരംഗം ജിഎസ്ടി വന്നതോടെ ഭാഗികമായി തകര്‍ന്നു. കൂനിന്‍മേല്‍ കുരുവെന്ന പോലെ വന്ന രണ്ടു മഹാപ്രളയങ്ങള്‍ വ്യാപാര മേഖലയ്ക്കു വന്‍ തിരിച്ചടിയാണ് നല്‍കിയത്. ഇതിനു പുറമേയാണ് അതിക്രൂരമായ പീഡനങ്ങളുമായി ഉദ്യോഗസ്ഥരും ഇതിനുപുറകെ വേട്ടയാടുന്നത്.

വാളയാര്‍ പീഡനക്കേസ്; പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമെന്ന് ഇരകളുടെ അമ്മവാളയാര്‍ പീഡനക്കേസ്; പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമെന്ന് ഇരകളുടെ അമ്മ

നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വ്യാപാരി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഈമാസം 29ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കും. പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും നടത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തുക. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ തെരുവിലിറങ്ങുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദീനും ജനറല്‍ സെക്രട്ടറി രാജു അപ്‌സരയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

11-kannur-map-1

ഇതേ ആവശ്യമുയര്‍ത്തി സി.പി. എം അനുകൂല വ്യാപാരി വ്യവസായി സമിതി 28നും കണ്ണൂര്‍ ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷനര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ഇതേ ആവശ്യമുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍കോയ) വിഭാഗം 28നു സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കുന്നുï്.

കാലഹരണപ്പെട്ട വാറ്റ് നിയമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവസാനിപ്പിച്ച ഫയലുകള്‍ ജി.എസ്.ടി വിഭാഗം ഇപ്പോള്‍ വിളിപ്പിക്കുകയാണ്. അഞ്ചും പത്തും വര്‍ഷം മുന്‍പുള്ള ഫയലുകള്‍ വിളിപ്പിച്ച് ഇല്ലാത്ത ന്യൂനത കïെത്തി പിഴ ഈടാക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കണ്ണൂര്‍ ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന മാര്‍ച്ച് സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.

English summary
Merchants for strike against officials over their attitude
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X