കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാസ്കില്ലെങ്കിൽ കടക്കു പുറത്ത്: കണ്ണൂരിൽ കൊ വിഡ് പ്രതിരോധത്തിന് പുതുവഴികളുമായി വ്യാപാരികൾ

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ര്‍: മാസ്ക് ധരിക്കാതെ കൊ വിഡ് മുൻ കരുതലെടുക്കാതെയെത്തുന്നവർക്ക് കണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ നോ എൻട്രി. ജില്ലാ ഭരണകൂടം നടത്തുന്ന കൊ വിഡ് പ്രതിരോധങ്ങൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസം 'മുതലാണ് തങ്ങളുടെ കടകളിൽ മാസ്ക് ധരിക്കാതെയെത്തുന്നവർക്ക് പ്രവേശനം വിലക്കികൊണ്ട്കടയ്ക്കു മുൻപിൽ വ്യാപാരികൾ മുന്നറിയിപ്പ് ബോർഡ് വെച്ചത്.

ഖുശ്ബുവിന് പിറകേ 'ദളപതി വിജയ്' ബിജെപിയിലേക്കോ? ഉത്തരം നല്‍കി പിതാവ് ചന്ദ്രശേഖര്‍... ഖുശ്ബുവിന് പിറകേ 'ദളപതി വിജയ്' ബിജെപിയിലേക്കോ? ഉത്തരം നല്‍കി പിതാവ് ചന്ദ്രശേഖര്‍...

കണ്ണൂർജില്ലയിൽ കോ​വി​ഡ് വൈറസ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച നോ ​മാ​സ്‌​ക് നോ ​എ​ന്‍​ട്രി, സീ​റോ കോ​ണ്‍​ടാ​ക്ട് ച​ല​ഞ്ച് കാംപയിനിന്റെ ഭാഗമായാണ് കലവറയില്ലാത്ത പിൻതുണയുമായി വ്യാപാരികളും രംഗത്തിറങ്ങിയത്. എ​ഡി​എം ഇ.​പി. മേ​ഴ്സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് വി​വി​ധ വ്യാ​പാ​രി, വ്യ​വ​സാ​യി സം​ഘ​ട​ന​ക​ള്‍ ക്യാoമ്പയിനിന് പി​ന്തു​ണ അ​റി​യി​ച്ച​ത്.

 kannur-map-18-

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ള്‍, മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ളും ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. ഓ​രോ സം​ഘ​ട​ന​യി​ലെ​യും അം​ഗ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​നാ നേ​തൃ​ത്വം ഉ​റ​പ്പാ​ക്കും. ജ​ന​ങ്ങ​ള്‍ കൂ​ടു​ന്ന പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍, മ​റ്റ് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ള്‍​ക്കും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ചു. ആ​ര്‍​ടി​ഒ (എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്) ഒ. ​പ്ര​മോ​ദ്കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​കെ.​പ​ത്മ​നാ​ഭ​ന്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ നൗ​ഷാ​ദ്, സി. ​മ​നോ​ഹ​ര​ന്‍, കെ.​വി. സ​ലിം, അ​സീ​സ്, സാ​ജി​ദ്, ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

English summary
Merchants keeps new ways to curb Covid transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X