കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടികജാതി മേഖലയില്‍ സൂക്ഷ്മതല ആസൂത്രണം നടത്തി കേന്ദ്രീകൃതപദ്ധതികള്‍ ആവിഷ്‌കരിക്കണം: കെ. രാധാകൃഷ്ണന്‍

Google Oneindia Malayalam News

കണ്ണൂര്‍: പട്ടികജാതി- പട്ടികവര്‍ഗമേഖലയില്‍ സൂക്ഷ്മതല ആസൂത്രണം നടത്തി ഓരോ വീടുകളിലെയും ആവശ്യങ്ങള്‍ പഠിച്ച് അത് കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.

പായം ഗ്രാമപഞ്ചായത്തിലെ വിളമന, കുന്നോത്ത് കോളനികളില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സാംസ്‌കാരിക കേന്ദ്രങ്ങളുടെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

DA

പട്ടികജാതി- പട്ടികവര്‍ഗ്ഗ മേഖലയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാന്‍ കഴിയണം. ഈ മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ അവരുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കഴിയുന്നതാവണം. ഈ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചകള്‍ പരിഹരിക്കാനുള്ള ഫലപ്രദമായ ഇടപെടലുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തണം.

'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷം പിന്നിട്ടിട്ടും പാവപ്പെട്ടവരുടെ സ്ഥിതിയില്‍ മാറ്റം ഉണ്ടായിട്ടില്ലെങ്കില്‍ നമ്മളെല്ലാം അതിന് ഉത്തരവാദികളാണ്. അവര്‍ക്കായി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാല താമസമില്ലാത്ത പൂര്‍ത്തിയാക്കാന്‍ കഴിയണം. മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എമാര്‍ അധ്യക്ഷരായുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മിറ്റി നിലവില്‍ വന്നത് ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ വേണ്ടിയാണ്.

കർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ചകർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ച

വിവിധ നിര്‍മ്മാണ പ്രവൃത്തികളില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിക്കുന്നതിനും വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി വരികയാണ്. അധികാര വികേന്ദ്രീകരണത്തിന്റെ 25 കൊല്ലത്തെ അനുഭവ പാഠം പഠിച്ചുകൊണ്ടാവണം സമൂഹത്തിലെ പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍

സാംസ്‌കാരിക നിലയം, ചുറ്റുമതില്‍, തൊഴില്‍ പരിശീലന കേന്ദ്രം, കിണര്‍ വൃത്തിയാക്കല്‍, ഡ്രൈനേജ് സാനിറ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി കുന്നോത്ത് കോളനിക്ക് 65. 82 ലക്ഷം രൂപയും വിളമന കോളനിക്ക് 65.62 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.

അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. പായം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗുജറാത്തില്‍ നടന്ന നാഷണല്‍ ഗെയിംസ് റോവിങ്ങില്‍ ഇരട്ട സ്വര്‍ണ മെഡല്‍ നേടിയ പി ബി അശ്വതിയെ ചടങ്ങില്‍ അനുമോദിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍ കെ.വേലായുധന്‍, അംഗങ്ങളായ അഡ്വ. ഹമീദ് കണിയാട്ടയില്‍, കെ എന്‍ പത്മാവതി, പായം ഗ്രാമപഞ്ചായത്ത് പ്രസി.പി രജനി, വൈസ് പ്രസി.അഡ്വ. എം വിനോദ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ പി എന്‍ ജെസ്സി, വി പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ സുഭാഷ് രാജന്‍, ഷൈന്‍ ജേക്കബ്, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ എസ് സന്തോഷ്‌കുമാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ഷൈജു സംസാരിച്ചു.

English summary
Micro-level planning should be done in the Scheduled Castes area says K. Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X