മെഡിക്കൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നനതാ പ്രദർശനം: മധ്യവയസ്കൻ പിടിയിൽ
തളിപ്പറമ്പ്: മെഡിക്കൽ വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലിന് മുൻപിൽ സ്ഥിരമായി നഗ്നതാപ്രദർശനം നടത്തി വിദ്യാർത്ഥിനികളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന മധ്യവയസ്കനെ പോലീസ് പിടികൂടി. പരിയാരത്തെ കണ്ണുർ മെഡിക്കല്‍ കോളജ് ഹോസ്റ്റൽ പരിസരത്ത് വിദ്യാര്‍ഥിനികള്‍ക്ക് നേരെ സ്ഥിരമായി നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്ന മധ്യവയസ്ക്കനാണ് അറസ്റ്റിലായത്. തളിപ്പറമ്പ് ചിറവക്ക് സ്വദേശി കുണ്ടത്തില്‍ പി എന്‍ സുനിലി (47)നെയാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.
പരിയാരം മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലിന് സമീപം കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത ശേഷം ഓടി രക്ഷപ്പെടുന്നത് പതിവാക്കിയതോടെയാണ് പോലീസ് കാത്തുനിന്ന് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂണ്‍24ന് രാവിലെ ഇയാളുടെ വീഡിയോ പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയിട്ടുള്ളത്.

മതിൽ ചാടി ഹോസ്റ്റലിലേക്ക് മതിൽ ചാടി ഇയാൾ കടക്കാൻ ശ്രമിച്ചതോടെ വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പരിയാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്ത പോലിസ് അന്വേഷണം നടത്തി വരികയായിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു, എസ്.ഐ രൂപ മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ നൗഫല്‍, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്.ഐ എ.ജി അബ്ദുല്‍ റൗഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കെട്ടിടത്തിലെ നിരീക്ഷണ കാമറയില്‍ നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയതിന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.












Click it and Unblock the Notifications