കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാനൂർ കൈവേലിക്കലിൽ കൊ വിഡ് രോഗിയായ മധ്യവയസ്ക്കൻ ജീവനൊടുക്കി

  • By Desk
Google Oneindia Malayalam News

തലശേരി: പാനൂരില്‍ കോവിഡ് രോഗിയായ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാനൂർ നഗരസഭയ്ക്കടുത്തെ കൈവേലിക്കലില്‍ കടവങ്കോട്ട് ബാബു (49) വാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ച വൈകിട്ട് 3.30 നാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വീടിന് തൊട്ടടുത്തുള്ള പറമ്പിലെ കശുമാവിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂവക്കുന്ന് എലീസിയം ലൈബ്രറിയില്‍ കഴിഞ്ഞദിവസം നടന്ന കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഭാര്യയും മക്കളും കോവിഡ് ടെസ്റ്റിനായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴായിരുന്നു ജീവനൊടുക്കിയത്. പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.

കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകളിൽ നേരിയ കുറവ്: അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധകണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകളിൽ നേരിയ കുറവ്: അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ

ഇതിനിടെ കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 57 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. അഴീക്കോട് 4, ചെങ്ങളായി 6,7,18, ചിറ്റാരിപറമ്പ 2, 15, ചൊക്ലി 14, ധര്‍മ്മടം 9, എരുവേശ്ശി 6,8, ഇരിക്കൂര്‍ 7, ഇരിട്ടി നഗരസഭ 15, കടമ്പൂര്‍ 6, കല്ല്യാശ്ശേരി 8, കണിച്ചാര്‍ 13, കാങ്കോല്‍ ആലപ്പടമ്പ 14, കണ്ണപുരം 8, കേളകം 2, കൂത്തുപറമ്പ് നഗരസഭ 20,22,23,26, കുഞ്ഞിമംഗലം 7,12, കുറുമാത്തൂര്‍ 5, കുറ്റിയാട്ടൂര്‍ 5,8,15, മാടായി 8, മാലൂര്‍ 4, മാങ്ങാട്ടിടം 10,12,14, മാട്ടൂല്‍ 16, മട്ടന്നൂര്‍ നഗരസഭ 12,16,18,31, മയ്യില്‍ 9, മൊകേരി 3, മുഴക്കുന്ന് 1, ന്യൂമാഹി 7, പടിയൂര്‍ കല്ല്യാട് 12, പാനൂര്‍ നഗരസഭ 7,37, പാപ്പിനിശ്ശേരി 10, പാട്യം 11, പയ്യാവൂര്‍ 4, പെരളശ്ശേരി 10, പെരിങ്ങോം വയക്കര 6, രാമന്തളി 7, ശ്രീകണ്ഠാപുരം നഗരസഭ 8, തലശ്ശേരി നഗരസഭ 42,51, ഉദയഗിരി 12, ഉളിക്കല്‍ 3,6 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

death-08-

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 440 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 12,744 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 330 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 22 പേരും, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 12 പേരും, കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്.ഇതേ സമയം ആരോഗ്യ പ്രവർത്തകർക്കും പൊലിസുകാർക്കും കൊ വിഡ് ബാധിക്കുന്നത് കുറയുന്നത് ആശ്വാസകരമാവുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ച് ആരോഗ്യ പ്രവർത്തകർക്കു മാത്രമാണ് കൊ വിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്തത്.
English summary
Middle aged man commit suicide after tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X