കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക്ഡൌണിനിടെ കാട്ടിലകപ്പെട്ടു: പോലീസ് തിരച്ചിൽ വിഫലം... അതിഥി തൊഴിലാളിയുടെ അസ്ഥികൂടം കണ്ടെത്തി

Google Oneindia Malayalam News

കണ്ണൂർ: ലോക്ക്ഡൌണിനിടെ കാട്ടിലകപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. കേരളത്തിലേക്കുള്ള യാത്രക്കിടെ കാണാതായ ഫ്രെഡറിക് ബാർലെയുടെ അസ്ഥികൂടമാണ് നാല് മാസത്തിന് ശേഷം വനത്തിനുള്ളിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. കാണാതായി നാല് മാസത്തിന് ശേഷമാണ് അസ്ഥികൂടം കണ്ടെടുത്തിട്ടുള്ളത്. മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് കടക്കുന്നതിനിടെ കാട്ടിൽ കുടുങ്ങിയതാണെന്നാണ് കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്; കൂട്ടിയും കിഴിച്ചും മുന്നണികൾ...ആദ്യഘട്ടം ചൊവ്വാഴ്ച.. രാഷ്ട്രീയ ചിത്രം ഇങ്ങനെതദ്ദേശ തിരഞ്ഞെടുപ്പ്; കൂട്ടിയും കിഴിച്ചും മുന്നണികൾ...ആദ്യഘട്ടം ചൊവ്വാഴ്ച.. രാഷ്ട്രീയ ചിത്രം ഇങ്ങനെ

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചിട്ട മാക്കൂട്ടം ചുരം ആഗസ്റ്റിൽ മാത്രമാണ് തുറന്നത്. കർണ്ണാടകത്തിലെ കൂർഗ്ഗിൽ കേരളത്തിലേക്ക് തിരിച്ച സംഘത്തിനൊപ്പമുണ്ടായിരുന്ന ഇയാളെ വനപ്രദേശത്ത് വെച്ച് ഭക്ഷണം കഴിക്കുന്നതിനായി വണ്ടി നിർത്തിയപ്പോൾ മുതൽ കാണാതാവുകയായിരുന്നു. ഇതോടെയാണ് കേരള- കർണ്ണാടക അതിർത്തിയിലെ വിരാജ്പേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും കാണാതായ ഫ്രെഡറിക്കിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

xkannur-map-18

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

വനത്തിനുള്ളിൽ തലയോട്ടി ശ്രദ്ധയിൽപ്പെട്ടതായി നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് പോലീസ് സ്ഥലത്തെത്തി വിശദമായി തിരച്ചിൽ നടത്തിയത്. ഇതോടെ പാന്റിന്റെ പോക്കറ്റിൽ നിന്ന് തിരിച്ചറിയൽ രേഖകൾ കണ്ടെടുക്കുകയായിരുന്നു. ടെലിഫോൺ കേബിളിന്റെ പണിക്ക് വേണ്ടി ഒഡിഷയിൽ നിന്ന് കേരളത്തിലെത്തിയ സംഘത്തിലെ അംഗമാണ് ഫ്രെഡറിക്. 45 വയസ്സ് പ്രായമുള്ള ഇയാൾ ഒഡിഷയിലെ സുന്ദർഘർ ജില്ല സ്വദേശിയാണ്.

വനത്തിൽ നിന്ന് കണ്ടെടുത്ത അസ്ഥികൂടം പരിശോധനയ്ക്ക് വേണ്ടി പരിയാരം മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യം ഒഡിഷയിലുള്ള ഫ്രെഡറിക്കിന്റെ ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്. അതേ സമയം അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നും തന്നെ ഇല്ലെന്നും ഇരിട്ടി പോലീസ് വ്യക്തമാക്കി.

English summary
Migrant labour's deadbody found from forest area after goes missing during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X