• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വട്ടംകറക്കി സന്ദേശങ്ങൾ: അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി, തിരിച്ചയച്ചു

കണ്ണുർ: സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വ്യാജസന്ദേശങ്ങൾ അതിഥി തൊഴിലാളികളെ മണിക്കൂറുകളോളം വട്ടംചുറ്റിച്ചു. ചൊവ്വാഴ്ച്ച രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത് നൂറിലേറെ തൊഴിലാളികളാണ്. തങ്ങളുടെ നാടായ ഉത്തർപ്രദേശിലേക്ക് മ​ട​ങ്ങാ​ൻ ശ്രമിക്ക് ട്രെ​യി​ൻ എ​ത്തി​യെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കണ്ണൂർ നഗരത്തിനടുത്തെ വിവിധ ഭാഗങ്ങളിൽ നിന്നും കൂ​ട്ട​ത്തോ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ഒ​ൻപതു മണിയോടെയാണ് സം​ഭ​വം.

റിയാദിൽ തലശേരി സ്വദേശിയായ മധ്യവയസ്കൻ കൊവിഡ് ബാധിച്ചു മരിച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് പോ​കു​വാ​ൻ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ താ​ൽപ്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലെ പ്ര​ചാ​ര​ണം. ഇ​തേ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു. യാ​ത്രാ​ബാ​ഗും ഭ​ക്ഷ​ണ​വും ക​രു​തി കാ​ൽ​ന​ട​യാ​യി​ട്ടാ​ണ് താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഇ​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ ക​ണ്ണൂ​രി​ൽ നി​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് ട്രെ​യി​ൻ പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച് യാ​തൊ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പി​രി​ഞ്ഞു പോ​കാതെ തടിച്ചുകൂടി നിൽക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് സംഘർഷത്തിനിടയാക്കി. ഇതേ തുടർന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര, കണ്ണൂർ തഹസിൽദാർ വിഎം സജീവൻ മറ്റു ദ്യോഗസ്ഥൻമാർ എന്നിവർ സ്ഥലത്തെത്തി. ജോലിയും കൂലിയുമില്ലാതെ ഇനി ഇവിടെ നിൽക്കാൻ കഴിയില്ലെന്ന് അതിഥി തൊഴിലാളികൾ ഇവരെ അറിയിക്കുകയായിരുന്നു.യുപിയിലേക്ക് ശ്രമിക് ട്രെയിൻ ദിവസങ്ങൾക്കുള്ളിൽ സർവീസ് നടത്തുമെന്നും അപ്പോൾ വിവരമറിയിക്കാമെന്ന് പറഞ്ഞ് തൊഴിലാളി പ്രതിനിധിയുടെ മൊബൈൽ നമ്പരുകൾ ശേഖരിച്ച് സമാധാനിപ്പിച്ചാണ് പോലീസ് പ്രത്യേക കെഎസ്ആർടിസി ബസിൽ ഇവരെ താമസസ്ഥലത്തേക്ക് തിരിച്ചയച്ചത്.

കണ്ണൂർ നഗരത്തിന്റെ തൊട്ടടുത്ത സ്ഥലങ്ങളായ. ചിറക്കൽ, പാപ്പിനിശേരി, ചാലാട്, അഴിക്കൽ,വളപട്ടണം, പാമ്പുരുത്തി,കണ്ണാടിപ്പറമ്പ് എന്നിവടങ്ങളിൽ നിന്നാണ് തൊഴിലാളികൾ അതിരാവിലെ തന്നെ കാൽനടയാത്രയായി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചത്.

നാ​ട്ടി​ലേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ധ​രി​പ്പി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര അറിയിച്ചു.നേരത്തെ ഒരു വിഭാഗമാളുകൾ നടത്തിയ വ്യാജ പ്രചാരണത്തെ തുടർന്ന് പയ്യന്നൂർ നഗരത്തിലും തായി നേരിയിലും തലശേരിയിലും അതിഥി തൊഴിലാളികൾ നാട്ടിലേക്ക് പോകുന്നതിനായി സംഘടിതരായി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് പയ്യന്നൂരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയും രണ്ട് കരാറുകാർക്കെതിരെയും പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു.

English summary
Migrant labours gathered in Kannur railway station after fake messages circulated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X