• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെഎസ്ആർടിസി മുഖം മിനുക്കി ഹോട്ടൽ വണ്ടിയാവും: മീൻവണ്ടിയായും ബസുകൾ നിരത്തിലേക്ക്

കണ്ണൂർ: കൊവിഡ് പ്രതിസന്ധി നേരിടാൻ പുത്തൻ ആശയങ്ങളുമായി മിൽമ. വർധിപ്പിക്കുന്നതിനായി മിൽമ ഹോട്ടൽ വണ്ടി നിർമ്മിക്കുകയാണ് കണ്ണൂരിൽ. കാലപ്പഴക്കം കൊണ്ട് സർവീസ് അവസാനിപ്പിച്ച കെഎസ്ആർടിസി ബസുകളാണ് ഇതിനായി വാടകയ്ക്ക് വാങ്ങുക. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ രൂ​പ​മാ​റ്റം വ​രു​ത്തി ഭക്ഷണശാലയും ബുത്തുകളുമാക്കാനാണ് മിൽമയുടെ തീരുമാനം.

കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്‍റെ നേതൃത്വം പിടിക്കാന്‍; എന്‍സിപി മുന്നണി വിടില്ല: എസ്ആര്‍പി

കെ​എ​സ്ആ​ർ​ടി​സി ക​ണ്ണൂ​ർ ഡി​പ്പോ​യു​ടെ മു​ന്നി​ൽ ത​ന്നെ​യാ​ണ് ‌ മിൽമയുടെ ഹോ​ട്ട​ൽ വ​ണ്ടിയും പ്ര​വ​ർ​ത്തി​ക്കു​ക. ഇടനിലക്കാരെ ഒഴിവാക്കി കെ​എ​സ്ആ​ർ​ടി​സി​ ബസുകൾ ഹോ​ട്ട​ൽ​വ​ണ്ടി യാക്കി മിൽമ നേരിട്ടു തന്നെയാണ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തുകയെന്നതാണ് മറ്റൊരു പ്രത്യേക.

മി​ൽ​മ ഉ​ത്പ​ന്ന​ങ്ങ​ൾ മാ​ത്ര​മേ ഇ​വി​ടെ ല​ഭി​ക്കൂ. നി​ല​വി​ൽ ബ​സും അ​ത് പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സ്ഥ​ല​വും കെ​എ​സ്ആ​ർ​ടി​സി ക​ണ്ടെ​ത്തി ന​ൽ​കിയിട്ടുണ്ട്. ബ​സി​ന്‍റെ അ​ക​ത്ത​ളം ഹോ​ട്ട​ലാ​യി രൂ​പ​മാ​റ്റം വ​രു​ത്തേ​ണ്ട​ത് മി​ൽ​മ​യാ​ണ്. ഇ​തി​നാ​യി ഒ​രു​മാ​സ​ത്തോ​ളം സ​മ​യം വേ​ണ​മെ​ന്നും ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്ന് വാ​ഹ​ന​വും സ്ഥ​ല​വും വാ​ട​ക​യ്ക്കെ​ടു​ത്ത് മി​ൽ​മ ഫ്രാ​ഞ്ചൈ​സി​ക​ളോ ക​ണ്ണൂ​ർ മി​ൽ​മ എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നോ യാ ണ്.ഭ​ക്ഷ​ണ​ശാ​ല ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക.

cmsvideo
  കേരളം; കെഎസ്ആർടിസി ബസുകൾ മീൻവണ്ടിയായും ഫുഡ് ട്രക്കായും നിരത്തിലെത്തും

  ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ​യും അ​നു​മ​തി​യോ​ടെയായിരിക്കും പ്ര​വ​ർ​ത്ത​ന​സ​മ​യം തീ​രു​മാ​നി​ക്കുന്നത്. ക​ണ്ണൂ​രി​ന് പു​റ​മെ കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ തു​ട​ങ്ങി​യ ഡി​പ്പോ​ക​ളി​ലും മി​ൽ​മ ഇ​ത്ത​രം ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക​ൾ തു​ട​ങ്ങു​ന്നു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്‍റെ ആ​ശ​യ​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​തി​യ സം​രം​ഭ​ത്തി​നു പി​ന്നി​ൽ. തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച സം​വി​ധാ​ന​മാ​ണി​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് മി​ൽ​മ കെ​എ​സ്ആ​ർ​ടി​സി​ക്ക് സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റാ​യി ന​ൽ​കേ​ണ്ട​ത്.

  അ​ഞ്ഞൂ​റി​ല​ധി​കം പ​ഴ​ഞ്ച​ൻ ബ​സു​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്കു​ള്ള​ത്. പ​ഴ​കി​യ ഇ​രു​മ്പി​ന്‍റെ വി​ല​യ്ക്ക് ഇ​വ പൊ​ളി​ച്ചു​വി​ൽ​ക്കാ​റാ​ണ് പ​തി​വ്. ഒ​രു ബ​സി​ന് ശ​രാ​ശ​രി 75,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ കി​ട്ടി​ല്ല. ഈ അവസ്ഥയിൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് ഇ​ത് ഒ​രു മി​ക​ച്ച വ​രു​മാ​ന​മാ​ണെന്നാണ് അധികൃതർ പറയുന്നത്.

  English summary
  Milma uses old KSRTC buses for Hotel vehicle in Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X