കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബെംഗളരൂ യാത്രക്കാർക്ക് ആശ്വസം: മാക്കൂട്ടം ചുരം റൂട്ടില്‍ കര്‍ണാടക മിനിബസ് സര്‍വീസ്

  • By Desk
Google Oneindia Malayalam News

ഇരിട്ടി: കഴിഞ്ഞ പ്രളയത്തില്‍ ഉരുള്‍പൈാട്ടലില്‍ തകര്‍ന്ന മാക്കൂട്ടം ചുരം റോഡിലൂടെ കര്‍ണാടക
ആര്‍ടിസി മിനി ബസ് സര്‍വീസ് തുടങ്ങി. ഇന്ന് രാവിലെവീരാജ് പേട്ടയില്‍ പേട്ട എം. എല്‍. എ കെ.ജി ബൊപ്പയ്യ സര്‍വിസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മൂന്ന് മിനി ബസുകളാണ് കര്‍ണാടക സര്‍വീസ് നടത്തുക. വീരാജ്‌പേട്ടയില്‍ നിന്നും ഇരിട്ടി- കൂട്ടുപുഴയിലേക്കാണ് സര്‍വീസ്. കനത്തമഴയില്‍ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് തലശ്ശേരി- അന്തര്‍ സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡ് പെരുമ്പാടി ചെക്ക് പോസ്റ്റിനു സമീപം ഇടിഞ്ഞു കൊക്കയിലേക്ക് താഴ്ന്നത്.

ബാങ്കുകളുടെ ലയനത്തിനെതിരെ ബിഎംഎസും രംഗത്ത്; കോർപ്പറേറ്റ് താൽപ്പര്യം സംരക്ഷിക്കാനെന്ന് ആക്ഷേപം!ബാങ്കുകളുടെ ലയനത്തിനെതിരെ ബിഎംഎസും രംഗത്ത്; കോർപ്പറേറ്റ് താൽപ്പര്യം സംരക്ഷിക്കാനെന്ന് ആക്ഷേപം!

ഇതോടെ ഈ റൂട്ടില്‍ താല്‍ക്കാലികമായി വാഹനനിരോധനം ഏര്‍പ്പെടുത്തി. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ കേരള, കര്‍ണാടക പൊതുമരാമത്ത് വകുപ്പുകളും നാട്ടുകാരും ചേര്‍ന്ന് താല്‍ക്കാലികമായി അറ്റക്കുറ്റപ്പണി നടത്തി ചെറുവാഹനങ്ങള്‍ക്കു പ്രവേശനം സാധ്യമാക്കിയെങ്കിലും വന്‍കിട വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുകാരണം മൈസൂരു, ബെംഗളൂരു ഭാഗങ്ങളില്‍ പോയിവരുന്ന വിദ്യാര്‍ഥികളും വ്യാപാരികളും വലഞ്ഞു. കര്‍ണാടകയിലെ വിവിധഭാഗങ്ങളിലെത്തി ചേരുന്നതിനായി ജീപ്പടക്കമുള്ള സമാന്തര സര്‍വീസിനെയാണ് മിക്കവരും ആശ്രയിച്ചത്.

karnatakabusservice-

ഇരിട്ടിയില്‍ നിന്നും വീരാജ് പേട്ടയിലേക്ക് എത്താന്‍ ബസ് ചാര്‍ജായി ഒരാള്‍ക്ക് 45രൂപയാണ് വേണ്ടതെങ്കില്‍ സമാന്തര സര്‍വീസുകള്‍ 150 രൂപ ഈടാക്കിയിരുന്നു. ഇതുവലിയ സാമ്പത്തിക നഷ്ടമാണ് യാത്രക്കാര്‍ക്കുണ്ടാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സാഹചര്യമുണ്ടായപ്പോള്‍ കര്‍ണാടകത്തില്‍ നിന്നും മിനി ബസ് സര്‍വിസ് തുടങ്ങിയത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം സൃഷ്ടിച്ചിരുന്നു.

സമാനമായ സാഹചര്യത്തില്‍ വീണ്ടും മിനി സര്‍വിസ് തുടങ്ങണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പേരാവൂര്‍ എം. എല്‍. എ സണ്ണിജോസഫ്കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് മന്ത്രിയുമായി ബന്ധപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി മിനി ബസ് സര്‍വിസാരംഭിച്ചത്. മിനി ബസ് സര്‍വിസാരംഭിച്ചതോടെ ഓണം അവധിക്ക് ബംഗളൂര്, മൈസൂര്‍ ഭാഗങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

English summary
Mini bus service through Makkoottam ghat section from Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X