Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകീകൃത സിവില്‍ കോഡിനെതിരെ ഐ.എന്‍എല്‍ സിംപോസിയം കോഴിക്കോട് നടത്തുമെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍

കണ്ണൂര്‍:ഏകീകൃതസിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ ജൂലായ് പതിനൊന്നിന് കോഴിക്കോട് മറീന റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സിംപോസിയത്തില്‍ മുസ്‌ലിം ലീഗിനെയും ക്ഷണിച്ചിട്ടുണ്ടെന്നും അവരുടെ പ്രതിനിധി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അഹ്മദ് ദേവര്‍കോവില്‍ കണ്ണൂര്‍ കെ.ടി.ഡി.സി ഹോട്ടലില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമസ്തയെയും കാന്തപുരത്തെയും എല്ലാവരെയും സിംപോസിയത്തില്‍ ക്ഷണിച്ചിട്ടുണ്ട്.ബി.ജെ.പി ഒഴികെയുളള മതേതരകക്ഷികള്‍ ഒറ്റക്കെട്ടായി ഈക്കാര്യത്തില്‍ ഉറച്ചു നില്‍ക്കണമെന്നും അഹ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പൊതുസിവില്‍ കോഡ് മതിവിഷയമല്ല. അതിനെ വര്‍ഗീയവല്‍ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവര്‍ക്ക് തന്നെ സിവില്‍കോഡിനെ കുറിച്ചു വ്യക്തമായ ധാരണയില്ല.

knr

ഇപ്പോള്‍ പറയുന്നത് പട്ടികജാതിക്കാരെയും ക്രൈസ്തവരെയും ഒഴിവാക്കുമെന്നാണ് പറയുന്നത്. എത്രബാലിശമാണിതെന്ന് ഓര്‍ക്കണമെന്നും അഹ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ജൂലായ് പതിനൊന്നിന് നടക്കുന്ന സിംപോസിയത്തില്‍ ബിനോയ് വിശ്വം എം.പി, പി. മോഹനന്‍, ഒ. അബ്ദുറഹ്മാന്‍, അഡ്വ.കെ.പ്രവീണ്‍കുമാര്‍, ഉമ്മര്‍ പാണ്ടികശാല, ഡോ. ഫസല്‍ ഗഫൂര്‍, എന്‍. അലി അബദുളള, ഡോ. ഹുസൈന്‍ മടവൂര്‍, കെ. ഇ. എന്‍ കുഞ്ഞഹമ്മദ്, കെ.സജാദ്, മുസ്തഫ മുണ്ടുപാറ, ഡോ. എ.സി അബ്ദുസലാം, എം. എല്‍ ജോര്‍ജ്, നിഷ വിനു എന്നിവര്‍ പങ്കെടുക്കും.

ഏകീകൃത സിവില്‍ കോഡിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണം നടത്തുമെന്നും ജില്ലാ,മണ്ഡലം തലങ്ങളില്‍ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


പൊതുസിവില്‍കോഡ് ഒരു മതകീയ വിഷയമല്ല രാഷ്ട്രീയവും സാമൂഹികവും നിയമപരവുമായ മാനങ്ങളാണ് അതിനുള്ളത്. അതുകൊണ്ട് തന്നെ ബി ജെ പി സര്‍ക്കാരിന്റെ ഏറ്റവുമൊടുവിലത്തെ നീക്കത്തെ ആ നിലക്കു തന്നെ കണ്ട് പ്രതിരോധം തീര്‍ക്കുകയാണ് പ്രതിപക്ഷ മതേതര കക്ഷികളുടെ ബാധ്യത. സാമുദായിക ധ്രുവീകരണത്തിലൂടെ വര്‍ഗീയത ആളിപ്പടര്‍ത്താനുള്ള സംഘ്പരിവാര്‍ തന്ത്രം പരാജയപ്പെടുത്തേണ്ടതുണ്ട്.

ജൂണ്‍ നാലിന് ചേര്‍ന്ന ഐ.എന്‍.എല്‍ ദേശീയ സമിതിയുടെ അടിയന്തര യോഗം ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ എല്ലാ വിഭാഗങ്ങളും വളരെ അവധാനതയോടെ നീങ്ങണമെന്നും ജാഗ്രതക്കുറവ് വിനയാകുമെന്നും കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി.രാഷ്ട്രീയ ദുഷ്ടലാക്കോടെ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ വിവാദങ്ങളില്‍ തല വെച്ചുകൊടുക്കാതെ സര്‍ഗാത്മക സംവാദങ്ങളിലൂടെ ജനാധിപത്യപ്രക്രിയ എങ്ങനെ പുഷ്ടിപ്പെടുത്താം എന്നതിലായിരിക്കും ഐ.എന്‍. എല്‍ ഊന്നല്‍ നല്‍കുകയെന്നു കാസിം ഇരിക്കൂര്‍ വ്യക്തമാക്കി.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+