കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേന്ദ്രതീരുമാനം വരെ ഗതാഗതനിയമലംഘനത്തിന് അധിക തുക ഈടാക്കില്ല:മന്ത്രി ശശീന്ദ്രന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേന്ദ്രത്തിന്റെ അന്തിമതീരുമാനം വരുന്നതുവരെ ഗതാഗതനിയമലംഘനത്തിനു പുതുക്കിയ പിഴ നിരക്ക് ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതുക്കിയ പിഴനിരക്ക് അശാസ്ത്രീയവും യുക്തിരഹിതവുമാണെന്ന് മന്ത്രി ആരോപിച്ചു. ഗതാഗതലംഘകര്‍ക്ക് ചുമത്തിയ ഉയര്‍ന്ന പിഴയുമായി ബന്ധപ്പെട്ടു രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പിഴത്തുക സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്നു കേന്ദ്രഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വാക്കാല്‍പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

അസം ജനസംഖ്യാ രജിസ്റ്റർ: അന്തിമ പട്ടിക പുറത്ത്, 3.30 കോടി അപേക്ഷകരുടെ വിവരങ്ങൾ ഓൺലൈനിൽ..അസം ജനസംഖ്യാ രജിസ്റ്റർ: അന്തിമ പട്ടിക പുറത്ത്, 3.30 കോടി അപേക്ഷകരുടെ വിവരങ്ങൾ ഓൺലൈനിൽ..

ഉത്തരവു ലഭിക്കുംവരെ ഉയര്‍ന്ന പിഴ ഈടാക്കാതെ ബോധവല്‍കരണം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രനിയമഭേദഗതിയെക്കുറിച്ചു പഠിക്കാന്‍ ഗതാഗതസെക്രട്ടറി കെ. ആര്‍. ജ്യോതിലാലിനെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാവും അന്തിമനടപടി. കേന്ദ്രത്തില്‍ നിന്നും അനുകൂല ഉത്തരവ് ലഭിച്ചാല്‍ പിഴത്തുക നാല്‍പതു മുതല്‍ അറുപതുശതമാനം വരെ കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

saseendran-156848

അതേ സമയം മദ്യപിച്ചു വാഹനമോടിക്കല്‍, അപകടകരമായ തരത്തില്‍ വാഹനമോടിക്കല്‍ എന്നീ ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ കുറയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാനസര്‍ക്കാര്‍. ഗതാഗതനിയമലംഘനത്തിനുള്ള ഉയര്‍ന്ന പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെന്നും തെറ്റു വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴതന്നെ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary
Minister AK Saseendran about violation fine in Motor Vehicle act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X