കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് പ്രാകൃതമെന്ന് മന്ത്രി ശശീന്ദ്രന്‍, വീഴ്ച്ച കണ്ടെത്തിയാല്‍ നടപടി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കെഎസ്ആര്‍ടിസിയിലെ മിന്നല്‍ പണിമുടക്ക് പ്രാകൃതമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കണ്ണൂരില്‍ പാമ്പന്‍ അനുസ്മരണത്തിനായി പയ്യാമ്പലം സ്മൃതി മണ്ഡലത്തിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിന്നല്‍ പണിമുടക്കില്‍ നിന്ന് സംഘടനകള്‍ പിന്മാറണമെന്നും സ്വകാര്യ ബസ്സുകളും ഇത്തരം സമരങ്ങള്‍ നടത്തരുതെന്നും മന്ത്രി പറഞ്ഞു.

1

മിന്നല്‍ പണിമുടക്കുകള്‍ നടക്കാതിരിക്കാന്‍ നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് ഒരു കാര്യവുമില്ലാതെ ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളെപ്പോലെ കെ.എസ്.ആര്‍.ടി.സിയും മിന്നല്‍ പണിമുടക്ക് നടത്തുന്നത് തികച്ചും തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്തെ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിക്കാന്‍ ഇടയായ സംഭവം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. ഇതിനോട് സര്‍ക്കാര്‍ ഒരിക്കലും യോജിക്കുന്നില്ല. സംഭവത്തില്‍ കലക്ടര്‍, പോലീസ്, ആര്‍.ടി.ഒ എന്നിവരോട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വകുപ്പുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ വീഴ്ചകളുണ്ടായതായി സ്ഥിരീകരിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവും. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പൊലിസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ട ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തിയത് ശരിയായ നടപടിയല്ല. മിന്നല്‍ പണിമുടക്കുകളെ സര്‍ക്കാര്‍ യാതൊരു കാരണവശാലും അംഗീകരിക്കുന്നില്ല, പോലീസിന്റെയും ആര്‍ടിഒയുടെയും ജില്ലാ കലക്ടറുടെയും റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികലിലേക്ക് കടക്കും. വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റ സാന്നിധ്യത്തില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

English summary
minister ak saseendran against ksrtc strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X