കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗമുക്തി തേടി: മന്ത്രി ഇ പി ജയരാജന് ഏഴുദിവസം വിശ്രമം!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് രോഗമുക്തനായതിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് മന്ത്രി ഇ.പി ജയരാജനും ഭാര്യ പി.കെ ഇന്ദിരയും ആശുപത്രി വിട്ടു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നും ഇരുവരും. കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്‌ ആയതോടെയാണ് ഇരുവരേയും ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ്ജ്‌ ചെയ്യുന്നത്‌. ശനിയാഴ്ച്ച രാവിലെ 11 മണിയോടെ മെഡിക്കൽ കോളേജ്‌ കോവിഡ്‌ മെഡിക്കൽ ബോർഡ്‌ ചെയർമാനും പ്രിൻസിപ്പാളുമായ കെ.എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ടും മെഡിക്കൽ ബോർഡ്‌ കൺവീനറുമായ ഡോ കെ സുദീപും നേരിട്ടെത്തി ഡിസ്‌ചാർജ്ജ്‌ വിവരം അറിയിക്കുകയായിരുന്നു. ഇനി ഏഴു ദിവസം വീട്ടിൽ വിശ്രമത്തിൽ തുടരാനും മെഡിക്കൽ ബോർഡ്‌ നിർദ്ദേശിച്ചു.

 ആലപ്പുഴയില്‍ ആശങ്ക: 300 കടന്ന് കൊവിഡ് കേസുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ആലപ്പുഴയില്‍ ആശങ്ക: 300 കടന്ന് കൊവിഡ് കേസുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

കോവിഡ്‌ പരിശോധനാഫലം പോസിറ്റീവായതിനെത്തുടർന്ന് ഈ മാസം 11 നാണ്‌ മന്ത്രിയേയും ഭാര്യയേയും പരിയാരത്ത്‌ അഡ്മിറ്റ്‌ ചെയ്തത്‌. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാൾ ഡോ കെ.എം.കുര്യാക്കോസ്‌ ചെയർമാനും മെഡിക്കൽ സൂപ്രണ്ട്‌ ഡോ കെ സുദീപ്‌ കൺവീനറുമായ കോവിഡ്‌ മെഡിക്കൽ ബോർഡ്‌ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ദ ഡോക്ടർമാരാണ്‌ ചികിത്സ നടത്തിയത്‌. കോവിഡ്‌ രോഗമുക്തി നേടി ഡിസ്‌ചാർജ്ജാവുന്ന ഘട്ടത്തിൽ ഡോക്ടർമാർ, നേഴ്സുമാർ, ക്ലീനിംഗ്‌ ജീവനക്കാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക്‌ മന്ത്രി നന്ദി അറിയിച്ചാണ് മടങ്ങിയത്.

epjayarajan12-

മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിലെ കൊ വിസ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. കണ്ണൂർ ജില്ലയിൽ കടുത്ത ആശങ്ക പരത്തി കൊണ്ട് കൊ വിഡ് കേസുകൾ മുന്നൂറ് കടന്നിരിക്കുകയാണ്. ജില്ലയിൽ സമൂഹസമ്പർക്ക വ്യാപന സാധ്യതയേറിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.ജില്ലയില്‍ 330 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 24 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 24 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7344 ആയി. ഇവരില്‍ 170 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 4645 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 61 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1554 പേര്‍ വീടുകളിലും ബാക്കി 754 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15239 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 246 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 202 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 55 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 39 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 30 പേരും,

തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 24 പേരും, എ.കെ.ജി ആശുപത്രിയില്‍ 33 പേരും, ജിം കെയര്‍ ആശുപത്രിയില്‍ 60 പേരും, ടെലി ആശുപത്രിയില്‍ എട്ട് പേരും, ചെറുകുന്ന് എസ്.എം.ഡി.പിയില്‍ രണ്ട് പേരും, ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും, നേവിയില്‍ ഒരാളും, ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും, സി.ആര്‍.പി.എഫ് ക്യാമ്പില്‍ അഞ്ച് പേരും, ജോസ് ഗിരിയില്‍ നാല് പേരും, കരിതാസില്‍ ഒരാളും, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും, എം.സി.സിയില്‍ അഞ്ച് പേരും, കൊയിലിയില്‍ മൂന്ന് പേരും, ധനലക്ഷ്മി ആശുപത്രിയില്‍ നാല് പേരും, മിഷന്‍ ആശുപത്രിയില്‍ ഒരാളും, ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും, ആശിര്‍വാദില്‍ ഒരാളും സ്പെഷ്യലിറ്റിയില്‍ രണ്ട് പേരും, ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 247 പേരും, വീടുകളില്‍ 14251 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 99903 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 99329 എണ്ണത്തിന്റെ ഫലം വന്നു. 574 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

English summary
Minister EP Jayarajan and wife tests Coronavirus negative and discharged from hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X