Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശതാരമായ സങ്കീര്‍ത്തനയെ മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു

കണ്ണൂര്‍: രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും പൈലറ്റ് ലൈസന്‍സ് നേടിയ പിന്നോക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനി സങ്കീര്‍ത്തന ദിനേശിന് മന്ത്രി കെ രാധാകൃഷ്ണന്‍ ഉപഹാരം നല്‍കി. സങ്കീര്‍ത്തനയെപ്പോലെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ വിവിധ മേഖലകളില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ഇവരെ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ സങ്കീര്‍ത്തന ദിനേശിനെ ജന്മനാടായ കണ്ണൂരില്‍ അനുമോദിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ലൈസന്‍സ് കിട്ടിയപ്പോഴേ സങ്കീര്‍ത്തന തിരുവനന്തപുരത്തെ ഓഫീസിലെത്തി മധുരം പങ്കുവെച്ചിരുന്നതായി മന്ത്രി അനുസ്മരിച്ചു.

sankeert

രാജീവ്ഗാന്ധി എവിയേഷന്‍ അക്കാദമിയില്‍ ഒരു പട്ടികജാതി വിദ്യാര്‍ത്ഥിക്കു നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് ഈ സര്‍ക്കാര്‍ വന്ന ശേഷം വിങ്ങ്‌സ് എന്ന പേരില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് മൂന്ന് എസ് സി, രണ്ട് എസ് ടി, ഒരു ഒ ഇ സി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയായിരുന്നു. ഈ ബാച്ചിലാണ് സര്‍ക്കാരിന്റെ പിന്തുണയില്‍ സങ്കീര്‍ത്തനയുടെ സ്വപ്നങ്ങള്‍ സഫലമായത്. സങ്കീര്‍ത്തനയ്‌ക്കൊപ്പം അമ്മയും അനുമോദനചടങ്ങില്‍പങ്കെടുത്തു.

നവകേരള സദസിന്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങളെ കുറിച്ചും ഇത് വരെ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിശദീകരിച്ചു. എം എല്‍ എ മാരായ കെ കെ ശൈലജ, കെ വി സുമേഷ്, കെ പി മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ഇരിക്കൂര്‍ മണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ ഫാ ജോസഫ് കവനാടിയില്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്സി, എ ഡി എം കെ കെ ദിവാകരന്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ജില്ലയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 16 കോളനികളിലെ പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പുകളുടെ ജില്ലയിലെ പദ്ധതി പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയില്‍ ഹെബിറ്റാറ്റ് ആണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ പ്രവൃത്തികള്‍ ഏറ്റെടുത്ത ഏജന്‍സി. നിലവില്‍ അഞ്ച് കോളനികളില്‍ 90 ശതമാനവും ആറ് കോളനികളില്‍ 80 ശതമാനവും നാലിടത്ത് 60 ശതമാനവും പ്രവൃത്തി പര്‍ത്തിയായതായി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് പ്രവൃത്തികളുടെ വേഗത വര്‍ധിപ്പിച്ച് പദ്ധതി ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്. വകുപ്പ് ഉദ്യോഗസ്ഥര്‍ ദൈനംദിനം പ്രവൃത്തി പുരോഗതി വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

വകുപ്പിന് കീഴില്‍ ജില്ലയില്‍ നടക്കുന്ന മുഴുവന്‍ പ്രവൃത്തികളും മാസത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. പ്രവൃത്തി ചെയ്യാന്‍ കാലതാമസം വരുത്തുന്ന നിര്‍വഹണ ഏജന്‍സികളെ റിസ്‌ക് ആന്റ് കേകാസ്റ്റ് വ്യവസ്ഥ പ്രകാരം ഒഴിവാക്കി പുതിയ ഏജന്‍സികള്‍ക്ക് പ്രവൃത്തി കൈമാറണം. അനിശ്ചിതമായി പദ്ധതി പ്രവൃത്തികള്‍ നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+