Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് തിരി തെളിയിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍

kannur

തലശേരി: തലശേരി ഗവ ബ്രണ്ണന്‍ കോളേജില്‍ വച്ച് നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ബഹു ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. 'കലാരൂപങ്ങളും കലാമത്സരങ്ങളും അതിലൂടെ പുറത്തുവരുന്ന ആശയങ്ങളും എല്ലാം നിയന്ത്രിക്കപ്പെടുന്ന കാലത്തിലൂടെയാണ് നമ്മുടെ നാടും ലോകവും നീങ്ങുന്നതെന്ന്' മന്ത്രി കൂട്ടിച്ചേര്‍ത്തു . കലാപരിപാടികള്‍ നേരിട്ട് അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയും അനുഭവവും മന്ത്രി പങ്കുവെച്ചു.

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ കെ സാരംഗ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ധര്‍മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘടക സമിതി ചെയര്‍മാനുമായ എന്‍ കെ രവി ആമുഖഭാഷണം നിര്‍വഹിച്ചു. സര്‍വകലാശാല വൈസ് ചാന്‌സലര്‍ പ്രൊഫ ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശിയ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനവും, സ്വാഗത ഗാനം ആലപിച്ച ലാസ്യ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ബാബുരാജ് നിര്‍വഹിച്ചു. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സാരംഗ് മന്ത്രിക്ക് വേണ്ടി സ്‌നേഹോപഹാരം സമര്‍പ്പിച്ചു.

ബഹു മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ , സര്‍വകലാശാല സിന്ഡിക്കേറ്റ് അംഗങ്ങളായ ഡോ എ അശോകന്‍, ഡോ രാഖി രാഘവന്‍, ഡോ കെ ടി ചന്ദ്രമോഹന്‍, പ്രമോദ് വെള്ളച്ചാല്‍, സര്‍വകലാശാല ഡി എസ് എസ് ഡോ നഫീസ ബേബി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കോങ്കി രവീന്ദ്രന്‍ , സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി അശ്വതി എ സ്വാഗതവും, വൈസ് ചെയര്‍മാന്‍ ആദര്‍ശ് വി നന്ദിയും പറഞ്ഞു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് വിവിധ ഇനങ്ങളിലായി മാറ്റുരക്കാന്‍ 4972 വിദ്യാര്‍ത്ഥികളാണ് എത്തിച്ചേരുന്നത് പത്തു വേദികളിലായാണ് പരിപാടികള്‍ അരങ്ങേരുന്നത്. പ്രശസ്ത കൃതികളുടെ പേരുകളാണ് ഓരോ വേദിക്കും നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+