അതിവേഗ യാത്രയ്ക്ക് കെ റെയില്‍ തന്നെ കേരളത്തില്‍ വേണം: മന്ത്രി കെഎന്‍ ബാലഗോപാല്‍
കണ്ണൂര്‍: കൂടിയ പണം കൊടുത്തു ദൂരയാത്ര ചെയ്യാന്‍ കേരളത്തില്‍ ഇഷ്ടം പോലെയാളുകളുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. എല്‍.ഡി. എഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കണ്ണൂര്‍ താണ ഓഡിറ്റോറിയത്തില്‍ നടത്തിയ നമ്മുടെ കണ്ണൂര്‍ കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അതിവേഗ തീവണ്ടിക്ക് കേരളത്തിലെന്ത് കാര്യമെന്തെന്ന് ചോദിച്ചവര്‍ക്ക് മുന്പിലൂടെയാണ് മൂന്നാമത്തെ വന്ദേഭാരതും ഓടിയത്. ഇവിടെ ടെയ്രിനുകള്‍ ഹൗസ് ഫുളളായാണ് ഓടുന്നത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അതിവേഗത്തില്‍ പോകാന്‍ വിമാനത്താവളമുണ്ടെന്ന് പറയാം. എന്നാല്‍ കണ്ണൂരില്‍ നിന്ന് വിമാനത്താവളത്തിലേക്ക് എത്താന്‍ ഒരു മണിക്കൂര്‍ മുന്പേവേണം.വിമാനത്താവളത്തില്‍ ഒരു മണിക്കൂര്‍ മുന്‍പെ യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യണം.

തിരുവനന്തപുരത്ത് ഇറങ്ങിയാല്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ പിന്നെയും വേണം ഒരുമണിക്കൂര്‍. എന്നാല്‍ കെ.റെയില്‍വഴി അതിവേഗ ട്രെയിന്‍ ഓടിയാല്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്താന്‍ മൂന്നു മണിക്കൂര്‍ മതിയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്താണ് വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്. മുപ്പതും നാല്പതുലക്ഷവുമാണ് ഉന്നത വിദ്യാഭ്യാസത്തിന് പൊതുഖജനാവില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് ചിലവ് വരുന്നത്.
വിദ്യാഭ്യാസത്തിന് ശേഷമുളള അറിവും കഴിവും പ്രയോജനപ്പെടുത്തുന്നത് വിദേശരാജ്യങ്ങളാണ്. ഐ.ടി മേഖലയില്‍ ലോകത്തെവിടെയുമുളള സ്ഥാപനങ്ങള്‍ക്കു ം വേണ്ട ജോലി കേരളത്തിലിരുന്ന് ചെയ്യാന്‍ കഴിയുന്നതിന് പ്രയോജനപ്പെടുന്ന വിധം ഐ.ടി പാര്ക്കുകളുംസയന്സ് പാര്‍ക്കുകളും സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാള്‍ പദവി ലഭിക്കാത്തത് വികസന കുതിപ്പിന് ഇപ്പോഴും തടസം സൃഷ്ടിക്കുകയാണ്. എന്നിരുന്നാലും സമീപകാലത്ത് കണ്ണൂര്‍ ജില്ലയില്‍ നിരവധി വികസന പദ്ധതികളാണ് എത്തിയത്. ടൂറിസം മേഖലയിലും വലിയ പദ്ധതിയാണ് ജില്ലയില്‍ വരാനിരിക്കുന്നത്. കേരളത്തില്‍ തനത് വരുമാനം വര്‍ധിക്കുമ്പോഴും സംസ്ഥാനത്തിന് തരാനുളള വിഹിതത്തിന്റെ പകുതി പോലും നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അധ്യക്ഷനായി. കണ്ണൂര്‍ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതല, വി.ശിവദാസന്‍ എംപി, കെവി സുമേഷ് എം. എല്‍. എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ,പി.കെ ശ്രീമതി, ടിവി രാജേഷ്, സി. എന്‍ ചന്ദ്രന്, പി.പി ദിവാകരന്, ഇ.പി. ആര് വേശാല, സിപി മുരളി, എം. പ്രകാശന്, ജോയ് കൊന്നക്കല്‍, കെപി പ്രശാന്തന്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി സി. അനില്‍കുമാര്‍, ചിത്രകാരന് എബി എന്‍ ജോസഫ്, ഫുട്ബോള്‍ താരം പിവി മിഥുന് തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications