മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് ബിഹാറിൽ നിന്ന് എത്തിച്ചത്: മന്ത്രി എം വി ഗോവിന്ദൻ
കണ്ണുർ: ദന്തഡോക്ടറായ മാനസയെ കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ച തോക്ക് ബിഹാറില്‍ നിന്നെത്തിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്‍. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യന്‍ സ്റ്റൈല്‍ കൊലപാതകമാണ് നടന്നതെന്നും കൊലപാതകത്തിന്റെ എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി പറഞ്ഞു. ബീഹാറില്‍ പോയതിന് കൃത്യമായ തെളിവ് പോലീസിന് ലഭിച്ചു.
രാഖിലും സുഹൃത്തും ചേര്‍ന്ന് ബീഹാറില്‍ പോയി എന്ന് തന്നെയാണ് മനസിലാക്കാന്‍ സാധിച്ചത്. പൊലീസ് ഇന്നുതന്നെ ബീഹാറിലേയ്ക്ക് പോകുമെന്നാണ് അറിയിച്ചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ കോതമംഗലത്ത് വെടിയേറ്റു കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി മാനസയ്ക്ക് ജന്മനാടായ നാറാത്ത് യായാത്രാമൊഴി നൽകി. ഞായറാഴ്ച്ച രാവിലെ ഏഴരയോടെ കണ്ണൂർ എ.കെ.ജി ആശുപത്രി മോർച്ചറിയിൽ നിന്നും വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും അന്തിമോപാചാരമർപ്പിച്ചു.

ദുരന്തത്തിൻ്റെ ആഘാതം താങ്ങാനാവാതെ നിലവിളികളോടെയാണ് മാതാപിതാക്കളും ബന്ധുക്കളും മാനസയുടെ ചേതനയറ്റ ശരീരം ഒരു നോക്കു കണ്ടത്. പിതാവ് മാധവൻ, അമ്മ സബീന സഹോദരൻ അശ്വന്ത് എന്നിവരുടെ നിലവിളികൾ കൂടി നിൽക്കുന്നവരെയും ദു:ഖത്തിലാഴ്ത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ,സി.പി.എം നേതാക്കളായ പി.കെ ശ്രീമതി, എം.വി ജയരാജൻ എൻ ചന്ദ്രൻ, അഴിക്കോട് എം.എൽ.എ കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി തുടങ്ങിയവർ അന്തിമോപചരമർപ്പിച്ചു.തുടർന്ന് ഒൻപതരയോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.
ശനിയാഴ്ച്ച രാത്രിയാണ് കളമശേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കണ്ണുരിലെത്തിച്ചത്.തുടർന്ന് എ.കെ.ജി സഹകരണാശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. മാനസയെ വെടിവെച്ചുകൊന്ന രാഖിലിൻ്റെ മൃതദേഹം ഞായറാഴ്ച്ച രാവിലെ പാലയാട് മേലുർ കടവിലെ രാഹുൽ നിവാസിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പൊതുശ്മശനത്തിൽ സംസ്കരിച്ചു. കോതമംഗലം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
രാഖിൽ ഉപയോഗിച്ച തോക്കിനെ കുറിച്ചറിയാൻ പോലീസ് രാഖിലിൻ്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. രഖിലിൻ്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കുകയും ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തോക്കു വാങ്ങാനായി രഖിലിനൊപ്പം ബീഹാറിൽ പോയ സുഹൃത്തിനെ കുറിച്ചും അന്വേഷണം നടത്തി വരികയാണ്.












Click it and Unblock the Notifications