Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഴ് വസ്തുക്കള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്ന ശീലം അവസാനിപ്പിക്കണം: മന്ത്രി എം ബി രാജേഷ്

കല്യാശേരി: ഉപയോഗിച്ചതിനു ശേഷം പാഴ് വസ്തുക്കള്‍ റോഡിലും വഴിയിലും വലിച്ചെറിയുന്ന ശീലം മലയാളി അവസാനിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് കൃഷിഭവന്‍ കെട്ടിടത്തിന്റെയും ചന്തപ്പുര ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

'മലയാളി, വ്യക്തി എന്ന നിലയില്‍ വൃത്തിയുള്ളവരും ജനത എന്ന നിലയില്‍ വൃത്തിഹീനരുമാണെന്ന് മന്ത്രി പറഞ്ഞു. അവനവനെ ഏറ്റവും വൃത്തിയോടെ അവതരിപ്പിക്കുന്നതും പരിസരം വൃത്തികേടാക്കുന്നതും നമ്മളാണ്. കേരളത്തിന് ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ ആവില്ല. തദ്ദേശസ്ഥാപനങ്ങളുടെ പ്രഥമവും പ്രധാനവുമായ കടമ ശുചിത്വവും മാലിന്യ സംസ്‌കരണമാണ്.

mb rajesh

നമ്മുടെ ശീലം ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുക എന്നതാണ്. അലക്ഷ്യമായാണ് നാം പാഴ് വസ്തുക്കളെ കൈകാര്യം ചെയ്യുന്നത്. ഇതാണ് മാലിന്യം കുമിഞ്ഞു കൂടാന്‍ കാരണം. അങ്ങേയറ്റം അപമാനകരമായ ശീലമാണിത്. ശുചിത്വത്തില്‍ ലോകത്ത് മറ്റെവിടെയും നിയമം പാലിക്കുന്ന മലയാളിക്ക് ഇവിടെ നിയമം ലംഘിക്കാനാണ് ത്വര. ജൈവമാലിന്യം വീടുകളില്‍ തന്നെ സംസ്‌കരിക്കാന്‍ കഴിയണം. അജൈവ പാഴ് വസ്തുക്കള്‍ ഹരിത കര്‍മ്മ സേനയെ ഏല്‍പ്പിക്കണം.

ഹരിത കര്‍മ്മ സേന അത് തരംതിരിച്ച് റീസൈക്കിള്‍ ചെയ്യാന്‍ അയക്കും. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയും എംസിഎഫിനെതിരെ പോലും സമരം ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ മാലിന്യ സംസ്‌കരണ പ്ലാന് വേണ്ടിയാണ് സമരം ചെയ്യേണ്ടത്. ഏറ്റവും വൃത്തിയുള്ള രീതിയില്‍ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ കേരളത്തില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നും' മന്ത്രി പറഞ്ഞു.

എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം എന്‍ പ്രദീപന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി തമ്പാന്‍ മാസ്റ്റര്‍, തോമസ് വക്കത്താനം, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൈപ്രത്ത്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി എ കോമളവല്ലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം വി പ്രീത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷിബു കരുണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ദാമോദരന്‍, കെ പത്മനാഭന്‍, ഇ പി ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ നേതാക്കളായ ടിവി ചന്ദ്രന്‍, എംപി ഉണ്ണികൃഷ്ണന്‍, പി ടി ഗോവിന്ദന്‍ നമ്പ്യാര്‍, കെ കെ ആലിക്കുഞ്ഞി ഹാജി, ടി രാജന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഎസ് സപ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+