കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജില്ലയിൽ പുതുതായി രണ്ട് സബ് ഡിവിഷനുകൾ സ്ഥാപിക്കുമെന്ന്: മന്ത്രി എം എം മണി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സബ് ഡിവിഷന്‍ വിഭജിച്ച് ആലക്കോട്ടും ഇരിട്ടി സബ് ഡിവിഷന്‍ വിഭജിച്ച് ശിവപുരത്തും പുതുതായി രണ്ട് സബ് ഡിവിഷന്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കണ്ണൂരില്‍ നടന്ന വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ട് മുതല്‍ക്കേ വൈദ്യുതിയുടെ കാര്യത്തില്‍ മലബാര്‍ അവഗണ നേരിടുകയാണെന്നും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. ഈ വര്‍ഷം പവര്‍കട്ടില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കൈക്കുകഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് പിടികൂടി: അറസ്റ്റിലായത് രണ്ട് പേർ!!കൈക്കുകഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് പിടികൂടി: അറസ്റ്റിലായത് രണ്ട് പേർ!!

mmmani-1

ഊര്‍ജത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചാല്‍ മാത്രമേ നമുക്ക് മുന്നേറാന്‍ സാധിക്കുകയുള്ളുവെന്നും ഇടുക്കിയില്‍ രണ്ടാം പവര്‍ഹൗസ് ലക്ഷ്യമിട്ട് നടത്തിയ പഠനം സാധ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്, അതുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ഇവിടെ ജല വൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനു തന്നെ പാരിസ്ഥിതി പ്രശ്‌നം പറഞ്ഞ് തടസ്സം നില്‍ക്കുകയാണെന്നും അതിനുദാഹരണമാണ് അതിരപ്പള്ളിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കെഎസ്ഇബി ഡയറക്ടര്‍ വി ശിവദാസന്‍ അദാലത്ത് വിശദീകരണം നടത്തി. ഡിസ്ട്രിബ്യൂഷന്‍ ഐ.ടി ആന്റ് എച്ച്ആര്‍എം ഡയറക്ടര്‍ പി. കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു ബാബു ഗോപിനാഥ്, സിഎച്ച് പ്രഭാകരന്‍, മുഹമ്മദ് പാണക്കാട്ട് എന്നിവര്‍ സംസാരിച്ചു. എന്‍.എസ് പിള്ള ഐ.എ.എസ് സ്വാഗതവും രാധാകൃഷ്ണന്‍ ആര്‍ നന്ദിയും പറഞ്ഞു.

English summary
Minister MM Mani about two new sub divissions in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X