മരുമകന്‍ വിളിക്ക് മറുപടി പറയാന്‍ സമയമില്ല; നിലവാരം ജനങ്ങള്‍ തീരുമാനിക്കുമെന്ന് മുഹമ്മദ് റിയാസ്
കണ്ണൂര്‍: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത്. ജനാധിപത്യ സമൂഹത്തില്‍ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ വിമര്‍ശനങ്ങളുടെ നിലാവാരം എത്രത്തോളമുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മരുമകന്‍ എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും കളയാക്കലുകല്‍ക്കം മറുപടി പറയാന്‍ സമയമില്ല. പറയേണ്ടവര്‍ നന്നായി പറയട്ടെയെന്നും റിയാസ് പറഞ്ഞു. എന്നാല്‍ താന്‍ നടത്തുന്ന പ്രവൃത്തിയും അതിന്റെ പ്രതിഫലനവും ജനങ്ങളിലേക്കെത്തുന്നുണ്ടെന്നും അത് അവര്‍ക്ക് മനസിലാകുന്നുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ഗവ . ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാര്‍ക്ക് എന്നിവ ഉദ്ഘാടനം ചെയ്യാനെത്തിയ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇത്തവണത്തെ സി പി എം സംസ്ഥാന സമ്മേളനത്തിന് മുമ്പ് വരെ കോഴിക്കോട് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ മന്ത്രി മുഹമ്മദ് റിയാസ് ഏറ്റവും ജൂനിയര്‍ ആയിരുന്നു. എന്നാല്‍ എറണാകുളത്തെ സംസ്ഥാന സമ്മേളനത്തോടെ റിയാസ് സെക്രട്ടറിയേറ്റില്‍ ഇടം നേടി. 2018ല്‍ തൃശൂരില്‍ വച്ച് നടന്ന സമ്മേളനത്തോടെയാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി മാറിയത്.
ഇതോടെ കോഴിക്കോട് ജില്ലയിലെ സി പി എം സംഘടനാ സംവിധാനത്തിലെ തന്നെ നിര്‍ണായക ശക്തിയായി റിയാസ് മാറി. 2018 ല്‍ തൃശൂരില്‍ വെച്ചുനടന്ന സി പി എം സംസ്ഥാന സമ്മേളനത്തോടെയാണ് റിയാസ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്കെത്തുന്നത്. അതുകഴിഞ്ഞ് നടക്കുന്ന ആദ്യ സമ്മേളനത്തില്‍ തന്നെ റിയാസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തുകയും ചെയ്തു.
മുഹമ്മദ് റിയാസിനെ സി പി എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പലതരം പ്രതികരണങ്ങളാണ് ഉയര്‍ന്നത്. എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷം പി ജയരാജനെ പോലുള്ളവരെ തഴയുന്നതും റിയാസിന് അവസരം നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ധീരജിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി
ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ വച്ച് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കണ്ണൂരിലെ വീട് മന്ത്രി സന്ദര്‍ശിച്ചു. ധീരജിന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം ആ വീട്ടില്‍ ഇരുന്ന ഓരോ നിമിഷവും ഹൃദയം നുറുങ്ങുന്ന വേദനയാണ് അനുഭവിച്ചതെന്ന് മന്ത്രി പറഞ്ഞു. പൊന്നുമോനെ ഓര്‍ക്കുമ്പോള്‍ ഒരു തുള്ളി വെള്ളം ഇറക്കാനോ ഒരു പിടി വറ്റ് കഴിക്കാനോ പറ്റുന്നില്ലെന്ന് ആ അമ്മ നെഞ്ച് പൊള്ളി പറഞ്ഞപ്പോള്‍ സഹിക്കാനാവാത്ത മനോവേദനയാണ് അനുഭവിച്ചത്.
എന്‍ജിനീയറിങ്ങിനു പഠിക്കുകയായിരുന്ന, നാടിനാകെ പ്രിയപ്പെട്ട ഒരു ചെറുപ്പക്കാരനെയാണ് കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഒറ്റക്കുത്തിനു ഇല്ലാതാക്കിയത്. ആ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഒരേയൊരു പ്രതീക്ഷയെയാണ് അവര്‍ തല്ലിക്കെടുത്തിയത്. എന്നിട്ടും അവര്‍ തങ്ങളുടെ കുഞ്ഞിനെ കുറിച്ച് അധിക്ഷേപ വാക്കുകള്‍ പറഞ്ഞുനടക്കുന്നതാണ് സഹിക്കാന്‍ കഴിയാത്തതെന്നു ആ അച്ഛനും അമ്മയും പറയുന്നു. അവര്‍ക്ക് വേണ്ടത് നീതിയാണ്. അത് ലഭ്യമാക്കുകതന്നെ ചെയ്യും. .- മന്ത്രി പേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications