നാടിന്റെ വികസനത്തിന് പണം ഒരു പ്രശ്‌നമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍
കണ്ണൂര്‍: നാടിന്റെ വികസനത്തിന് പണം ഒരു പ്രശ്‌നമല്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500കോടിയുടെ ലോകബാങ്ക് സഹായം കേരളത്തിന് ഉടന്‍കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിലൂടെ അമൃത് പദ്ധതിയടക്കം യാഥാര്‍ത്ഥ്യമായാണ്. കേരളത്തില്‍ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതി ഒഴിവാക്കാനാവും. കോര്‍പ്പറേഷന്‍, നഗരസഭ, ത്രിതലപഞ്ചായത്തുകള്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഗവര്‍മെന്റ് പ്ലാന്‍ ഫണ്ട് മാത്രം നോക്കി മുന്നോട്ടു പോകുന്ന ചരിത്രം മാറാന്‍ പോവുകയാണ്. പുതിയ പുതിയ നീക്കം നടത്തി പണം സ്വരൂപിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും കോര്‍പ്പറേഷനുകള്‍ക്കും നഗരസഭകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാവണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പണ്ടത്തെപ്പോലെ സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് മാത്രം അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല. പുതിയ പുതിയ നീക്കം നടത്തി പണം സ്വരൂപിക്കാന്‍ കഴിയണം പ്രായമായവരെ സഹായിക്കാന്‍ വാര്‍ഡുകള്‍ തോറും സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള വാതില്‍പടി സേവനം ഏപ്രില്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഒന്നാമത്തെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം.
ചില പദ്ധതികള്‍ ചിലയിടങ്ങളില്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് നാം ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശാസ്ത്രീയമായ പ്ലാന്റ് തയ്യാറാക്കാന്‍ നമുക്ക് കഴിയണം.
മാലിന്യം നിറഞ്ഞ തോടുകള്‍ ശാസ്ത്രീയമായി സാങ്കേതിക മികവോടെ മാറ്റി ശുദ്ധജലമാക്കാനായാല്‍ അവിടെ പൂന്തോട്ടങ്ങള്‍ തന്നെ ഉണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേയര്‍ ടി.ഒ മോഹനന്‍ അധ്യക്ഷനായി. എം. എല്‍. എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.വി സുമേഷ്, ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐഎഎസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, പി കുഞ്ഞിമുഹമ്മദ്, എം പ്രകാശന്‍ മാസ്റ്റര്‍, എന്‍ ഹരിദാസ്, വെള്ളോറ രാജന്‍, മുന്‍ മേയര്‍മാരായ സുമ ബാലകൃഷ്ണന്‍,
സി സീനത്ത്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ, എം.പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍ കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍.സുകന്യ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications