കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിൽ നടക്കുന്നത് വിദ്യാഭ്യാസ നവോത്ഥാനം: മന്ത്രി സി രവീന്ദ്രനാഥ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നവോത്ഥാനമാണ് നടക്കുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. തലശ്ശേരി വലിയ മാടാവ് യു.പി സ്‌കൂള്‍ ഒ. ചന്തുമേനോന്‍ സ്മാരക വലിയ മാടാവ് യു.പി സ്‌കൂളായി പുനര്‍നാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഞാന്‍ മന്ത്രിയായി ചുമതല ഏറ്റെടുക്കുമ്പോള്‍ നാല് സ്‌കൂളുകള്‍ പൂട്ടാനുള്ള ഫയല്‍ എന്റെ മുന്നില്‍ എത്തിയിരുന്നു അതില്‍ ഒന്ന് വലിയ മാടാവ് യുപി സ്‌കൂള്‍ ആയിരുന്നു. ആ സ്‌കൂളാണ് ഇന്ന് 600 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മാതൃകാ വിദ്യാലയമായി മാറിയിരിക്കുന്നത്.

 'ആരോഗ്യനില മോശം' ദില്ലി എയിംസിൽ നിന്ന് ചികിത്സ തേടി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന്റെ ഹർജി!! 'ആരോഗ്യനില മോശം' ദില്ലി എയിംസിൽ നിന്ന് ചികിത്സ തേടി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന്റെ ഹർജി!!

ഒരു സ്‌കൂളും അടച്ച് പൂട്ടേണ്ടതല്ല എല്ലാം പ്രവര്‍ത്തിക്കേണ്ടവയാണ്. പല സ്‌കൂളുകളും കച്ചവടമായി മാറിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വീണ്ടെടുക്കാന്‍ വന്‍ പരിശ്രമമാണ് സര്‍ക്കാരിന് ചെയ്യേണ്ടി വന്നത്. സ്‌കൂളുകള്‍ അടച്ച് പൂട്ടുകയല്ല ഉയര്‍ത്തുകയാണ് എന്ന തീരുമാനമാണ് സര്‍ക്കാരിനുള്ളത്. കെട്ടിടം മാത്രം പോരാ കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മുതല്‍കൂട്ടാക്കി മാറ്റുകയാണ് വേണ്ടത്. അവരെ വായനാശീലരാക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. ഓരോ ക്ലാസ് മുറികളിലും ചെറിയ ലൈബ്രറി ക്രമീകരിക്കണം. അധ്യാപകര്‍ ക്ലാസില്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ ബുക്കുകള്‍ മറിച്ച് നോക്കും, അത് അവരെ പതുക്കെ വായനാ ലോകത്തേക്ക് നയിക്കും.

craveendranath-1

നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, എം.പി അരവിന്ദാക്ഷന്‍, എ.വി ശൈലജ, പി. സാജിദ , കെ.വി സുമേഷ്, കെ. വിനയരാജ്, കെ. രമേശന്‍, എം. പവിത്രന്‍, എന്‍. ഹരിദാസ് ഒ. ചന്തുമേനോന്റെ പേരമകള്‍ ചൈതന്യ എന്നിവർ സംസാരിച്ചു.

English summary
Minister Raveendranath about education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X