കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി ജനത ദുരിതങ്ങളെ അതിജീവിക്കും: മന്ത്രി വി എസ് സുനില്‍ കുമാര്‍

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ദുരിതങ്ങളെ അതിജീവിക്കാന്‍ പാരമ്പര്യമുള്ളവരാണ് ഇടുക്കി ജനതയെന്നും പ്രളയാനന്തരമുള്ള കാര്‍ഷിക മേഖല പഴയതിനേക്കാള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍. കട്ടപ്പന നഗരസഭയുടെ നവീകരിച്ച കൃഷിഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയുടെ നഷ്ടങ്ങള്‍ നികത്താന്‍ പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെടും.

<strong>ആശ്രമത്തിന് തീവച്ചതാര്? അക്രമികള്‍ എല്ലാം അറിഞ്ഞു; ദുരൂഹമായി രണ്ടുകാര്യം!! 18കാരനെ ചോദ്യം ചെയ്തു</strong>ആശ്രമത്തിന് തീവച്ചതാര്? അക്രമികള്‍ എല്ലാം അറിഞ്ഞു; ദുരൂഹമായി രണ്ടുകാര്യം!! 18കാരനെ ചോദ്യം ചെയ്തു

ഏലം, കുരുമുളക് അടക്കമുള്ള സുഗന്ധ വിളകളുടെ വിതരണം കൃഷിഭവന്‍ മുഖേന നടപ്പിലാക്കുക, കര്‍ഷകരുടെ നഷ്ടം നികത്തി മികച്ച വില ലഭ്യമാക്കുന്നതിന് കൃഷിഭവന്‍ വഴി പുതിയ പദ്ധതികള്‍ രൂപികരിക്കുക,ജില്ലയിലെ കാര്‍ഷിക സംബന്ധമായ ആവശ്യങ്ങള്‍ക്കായി മൊബൈല്‍ ലാബ് സൗകര്യം ഒരുക്കുക, പഞ്ചായത്തുകള്‍തൊറും കാര്‍ഷിക കര്‍മ്മ സേനകള്‍ രൂപികരിക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും.

vssunilkumar-

പുനര്‍ജനിപോലുള്ള പുതിയ പദ്ധതികള്‍ കര്‍ഷകരുടെ അതിജീവനത്തിന് കൂടുതല്‍ കരുത്തേകും, നടീല്‍ വസ്തുക്കള്‍ വിവിധ സംഘടനകളുടെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകരിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ റോഷി അഗസ്റ്റിയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. കട്ടപ്പനയില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഇല നേച്ചര്‍ ക്ലബ് നടത്താനിരിക്കുന്ന കാര്‍ഷിക പരിപാടിയുടെ ലോഗോ പ്രാകശനവും വേദയില്‍ നടന്നു. ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

English summary
minister vs sunil kumar about idukki afetr natural calamities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X