മന്ത്രവാദത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജസിദ്ധന് 52 വര്‍ഷം തടവും പിഴയും
തളിപറമ്പ്: തളിപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാറുകാരിയെ ലഹരിപാനീയം നല്‍കി മയക്കി ലൈംഗീകാതിക്രമത്തിനും പീഡനത്തിനുമിരയായ മന്ത്രവാദിക്ക് 52 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയും ബദിരിയ്യ നഗറില്‍ താമസക്കാരനുമായ ടിഎം പി ഇബ്രാഹിം(54)നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്.
2020 സപ്തംബര്‍ ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയാണ് ലൈംഗീകാതിക്രമത്തിനും പീഡനത്തിനും ഇരയായത്. പെണ്‍കുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാമെന്നും ബന്ധുവിന്റെ അസുഖം മാറ്റിത്തരാമെന്നും വിശ്വസിപ്പിച്ചാണ് മന്ത്രവാദിയായ തളിപറമ്പ് ഞാറ്റുവയല്‍ സ്വദേശിയും ബദിരിയ്യ നഗറില്‍ താമസക്കാരനുമായ ഇബ്രാഹിം കുറ്റകൃത്യം നടത്തിയത്.

ഇബ്രാഹിം പെണ്‍കുട്ടിയെ ലഹരി പാനീയം നല്‍കി മയക്കിയ ശേഷം ക്രൂരമായ ലൈംഗീക അതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്നും നഗ്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. അന്നത്തെ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എന്‍.കെ സത്യനാഥനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
തുടര്‍ന്ന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആര്‍ രാജേഷ് പ്രതിക്ക് 52 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി. നേരത്തെ വ്യാജസിദ്ധനായ ഇബ്രാഹിം ചികിത്സ നടത്തിയിരുന്നുവെന്നു പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നിരവധി കുടുംബങ്ങളെയാണ് ഇയാള്‍ ജിന്നബാധയുണ്ടെന്നു പറഞ്ഞു കബളിപ്പിച്ചത്. മന്ത്രവാദവും വെളളം ജപിച്ചൂതലും നടത്തുന്നതിനായി ഇയാള്‍ രോഗബാധിതരെന്നു ചൂണ്ടിക്കാണിക്കുന്ന ബന്ധുക്കളില്‍ നിന്നും പണംതട്ടുകയാണ് പതിവ്. ഇതിനിടെ മുറിയില്‍ കൂട്ടിക്കൊണ്ടു പോയി കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുളളവരെ ലൈംഗീക ചൂഷണത്തിനിരയാക്കുന്നത്.












Click it and Unblock the Notifications