Get Updates
Get notified of breaking news, exclusive insights, and must-see stories!

സാജന്റെ മരണം: രോഷാകൂലനായി മന്ത്രി, ഫയലിൽ സത്യങ്ങള്‍: മറുപടിയില്ലാതെ സെക്രട്ടറിയും എന്‍ജിനീയറും!!

കണ്ണൂര്‍: പ്രവാസി വ്യവസായി പാറയില്‍ സാജന്റെ മരണത്തിനുത്തരവാദികളെന്നു ആരോപണ വിധേയരായ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെയും അസി. എന്‍ജിനിയറെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി മന്ത്രിയും സര്‍ക്കാരും. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുഴുവന്‍ ഫയലുകളുമായെത്തിയ ഉദ്യോഗസ്ഥരെ മന്ത്രിയുടെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിലാണ് ഫയലുകള്‍ പരിശോധിച്ചത്. ഇതില്‍ പൂര്‍ണമായി ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മതിയായ യോഗ്യതയുണ്ടായിട്ടും നൽകാത്ത നടപടിയെയും മന്ത്രി ചോദ്യം ചെയ്തു.

കണ്ണൂര്‍ കളക്ടറും സിപി എം ജില്ലാസെക്രട്ടറി പി ജയരാജനും സംഭവ സ്ഥലം സന്ദര്‍ശിച്ചത് സംബന്ധിച്ചും മന്ത്രി ചോദ്യങ്ങൾ ഉന്നയിച്ചു. കുറച്ച് പണികള്‍ കൂടി നടത്തിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാമെന്ന് കണ്ണൂര്‍ കലക്ടര്‍ മീര്‍മുഹമദലി രേഖാമൂലം എഴുതിക്കൊടുത്തതിന്റെ കോപ്പിയും മന്ത്രി പരിശോധിച്ചു. ഇതോടെ സാജന്‍ പാറയിലിന്റെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടുവരികയാണ്.

 അനുമതി നിഷേധിച്ചില്ലെന്ന് വാദം

അനുമതി നിഷേധിച്ചില്ലെന്ന് വാദം


കെട്ടിടത്തിന് തങ്ങള്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നും കാലതാമസം വരിക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ മന്ത്രിക്കു നല്‍കിയ വിശദീകരണം. എന്നാല്‍ ഇതു അംഗീകരിക്കാന്‍ മന്ത്രി തയാറായില്ല. ഇതോടെ സെക്രട്ടറിയും അസി. എന്‍ജിനിയറും മൗനം പാലിച്ചു. വിശദീകരണം നല്‍കാതിരുന്ന ഉദ്യോഗസ്ഥരെ മന്ത്രി എ സി മൊയ്തീന്‍ ശകാരിച്ചെന്നും സൂചനയുണ്ട്.

അനുമതി നൽകാമെന്ന് നിർദേശം

അനുമതി നൽകാമെന്ന് നിർദേശം

കെട്ടിടത്തിന് അനുമതി നല്‍കാമെന്ന് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം ഫയലില്‍ എഴുതി നൽകിയിരുന്നു. എന്നാൽ സെക്രട്ടറി ഫയല്‍ വിളിച്ചുവരുത്തി പതിനഞ്ചോളം മാറ്റങ്ങള്‍ വരുത്തി അനുമതി വൈകിപ്പിച്ചുവെന്നാണ് തദ്ദേശസ്വയം ഭരണവകുപ്പ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരങ്ങൾ. തീര്‍ത്തും ബാലിശമായ കാര്യങ്ങളാണ് അനുമതി നിഷേധിക്കാനായി എഴുതിച്ചേര്‍ത്തതെന്നും ആരോപണമുയരുന്നുണ്ട്. നേരത്തെ പരിഹരിച്ച പ്രശ്നങ്ങള്‍ കൂടി എഴുതിച്ചേര്‍ത്താണ് ഫയല്‍ മന്ത്രിക്ക് നല്‍കിയത്. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ടൗണ്‍ പ്ലാനിംഗ് വിഭാഗവും തദ്ദേശസ്വയംഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇത് സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു.

ഒക്യുപെൻസി സർട്ടിഫിക്കറ്റ്

ഒക്യുപെൻസി സർട്ടിഫിക്കറ്റ്

ഈ സംഭവത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ച ഫയലുകളുടെ കണക്കെടുക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. തടഞ്ഞുവെക്കാനുള്ള കാരണം ബോധിപ്പിക്കാനും വിശദീകരണം നൽകാനും ഓരോ ജില്ലയിലെ ഉദ്യോഗസ്ഥരോടും നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാസി വ്യവസായി സാജനും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴഴ്‌സണ്‍ പി കെ ശ്യാമളയും തമ്മിലുള്ള അസ്വാരസ്യമാണ് കണ്‍വെന്‍ഷന്‍ സെന്ററിനു അനുമതി നിഷേധിക്കപ്പെട്ടതിനു പിന്നിലെന്നാണ് സൂചന. ഈക്കാര്യം സാജന്റെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+