ശ്രീകണ്ഠാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ശ്രീകണ്ഠാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ഇരിക്കൂർ: കൂട്ടുകാര്‍ക്കും സഹോദരനുമൊപ്പം ശ്രീകണ്ഠാപുരം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി സന്ദീപ് സേവ്യറി (17) ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെയോടെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വൈകിട്ട് വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
ബുധനാഴ്ച്ച രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് അഡൂര്‍ക്കടവ് ഭാഗത്തു വെച്ച് മൃതദേഹം കിട്ടിയത്. അനുജന് സായൂജ്, സുഹൃത്തുക്കളായ സായന്ത്, അക്ഷയ് എന്നിവരെയും കൂട്ടി പരിപ്പായി-അഡൂര്ക്കടവില് കുളിക്കാനിറങ്ങിയതായിരുന്നു സന്ദീപ്. നീന്തുന്നതിനിടെ അഡൂര്‍ക്കടവ് ഭാഗത്തു വെച്ച് സന്ദീപ് മുങ്ങിത്താഴുകയായിരുന്നു. ഉടനെ സുഹൃത്തുക്കള്‍ നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

നാട്ടുകാരും കണ്ണൂരില്‍ നിന്നും തളിപ്പറമ്പില്‍ നിന്നും എത്തിയ അഗ്നിരക്ഷാ സേനയുമാണ് തിരച്ചില്‍ നടത്തിത്. ശ്രീകണ്ഠാപുരം സി ഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. പരിപ്പായിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സന്തോഷ്-കവിത ദമ്പതിമാരുടെ മകനാണ് സന്ദീപ്. മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശ്രീകണ്ഠാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications